KERALAlocalOtherstop news

സ്ത്രീയെ ഓട്ടോയില്‍ തട്ടികൊണ്ട് പോയി സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസ് : നാല് സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേര്‍ പിടിയില്‍

കോഴിക്കോട് : പുതിയ ബസ്സ്റ്റാന്റെിനടുത്ത് നിന്നും സ്ത്രീയെ ഓട്ടോയില്‍ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച് സ്വര്‍ണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികള്‍ കാക്കൂര്‍ കൊയാളിമൂക്ക് പാറന്നൂര്‍ സ്വദേശിനി വി.പി ക്വാർട്ടേഴ്സിൽ റഹ് മത്ത്( 41  ) എറണാകുളം കാലടി സ്വദേശി പുളിക്കുന്നത്ത് വീട്ടിൽ അനില്‍ കുമാര്‍ ( 47  ) അന്നശ്ശേരി സ്വദേശിനി എടവനകുഴി കോളനിയില്‍ സുഹറ (42 ) കല്ലായി ചക്കും കടവ് സ്വദേശിനി ആനമാട് പറമ്പ് വീട്ടില്‍ അയിഷ (43 ) വെള്ളയില്‍ സ്വദേശിനി നാലുകൂടിപറമ്പ് വീട്ടില്‍ സൌദ (45  ) മുക്കം ചേന്നമംഗലൂര്‍ സ്വദേശി സുബിരാജ് (46 ) എന്നിവരെ കസബ പോലീസും, സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി.
07.07.2026 തിയ്യതി വൈകുന്നേരം ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുന്ദമംഗലം സ്വദേശിനിയായ ലളിന പുതിയ ബസ്സ്റ്റാന്റെ് ബില്‍ഡിങ്ങിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുവാനായി പുതിയ ബസ്സ്റ്റാന്റെിനടുത്തുള്ള മില്‍മ ബൂത്തിനടുത്ത് നില്‍ക്കുന്ന സമയം കണ്ട് പരിചയമുള്ള പ്രതികള്‍ പെരിങ്ങളത്തേക്ക് പോകുകയാണെന്നും ഓട്ടോയില്‍ കൂടെ പോകാമെന്നും പറഞ്ഞ് പരാതിക്കാരിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്ര തുടങ്ങിയ ശേഷം പ്രതികൾ പരാതിക്കാരിയെ അക്രമിക്കുകയും, വായ ഭാഗത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും പരാതിക്കാരി ധരിച്ചിരുന്ന ഒന്നേ കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണചെയിനും, രണ്ടര പവൻറെ പാദസരവും, ഒരു പവൻറെ ബ്രെയിസ്ലെറ്റും പൊട്ടിച്ചെടുത്ത ശേഷം ചേവായൂരില്‍ ഇറക്കി വിട്ട് കടന്ന് കളയുകയായിരുന്നു. പ്രതികളുടെ അക്രമത്തിൽ പരാതിക്കാരിയുടെ മുൻവശത്തെ നാല് പല്ലുകൾ പറിഞ്ഞു പോകുകയും ചെയ്തു തുടർന്ന് ലളിനയുടെ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും സംഭവസ്ഥലത്തെയും സമീപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നും പ്രതികളെപ്പറ്റി മനസ്സിലാക്കുകയും പുതിയ ബസ്സ്റ്റാന്റെ് പരിസരത്ത് വെച്ച് പ്രതികളെ ടൌണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രമോദന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സക്വാഡും കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി പി.ജെ, സബ്ബ് ഇൻസ്പെക്ടർ ഹാഷിസ് കെ.എസ്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർമാരായ സജേഷ് കുമാർ പി , രജീഷ് എൻ, രാജീവ് കുമാർ പാലത്ത്, സുനിത കെ, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് എൻ, ആതിര, ദിവ്യ പി.പി, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം ,സുജിത്ത് സി.കെ എന്നിവരടങ്ങിയ അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികള്‍ക്ക് പരാതിക്കാരിയെ സ്ഥിരമായി നേരത്തെ കണ്ട് പരിചയം ഉണ്ടെന്നും സ്വര്‍ണാ ആഭരണം ധരിച്ചു കാണുന്ന പരാതിക്കാരിയെ ട്രാപ്പില്‍ പ്പെടുത്തി സ്വര്‍ണാ ആഭരണം കൈക്കലാക്കി വിറ്റു കിട്ടുന്ന പണം പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചിരുന്നെന്നും, ഇന്നലെയാണ് അവസരം കിട്ടിയതെന്നും, രണ്ട് ഓട്ടോയിലായിട്ടാണ് പ്രതികള്‍ സഞ്ചരിച്ചതെന്നും, മെഡിക്കല്‍ കോളേജ് ഭാഗത്തെ പല വഴികളിലൂടെ പരാതിക്കാരിയെയും കൊണ്ട് ഓട്ടോയില്‍ കറങ്ങിയാണ് കൃത്യം നടത്തിയതെന്നും, തട്ടിപ്പറിച്ചെടുത്ത സ്വര്‍ണഭരണങ്ങള്‍ രാമനാട്ടുകരയിലുള്ള ഒരു ജ്വല്ലറിയില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജ്വല്ലറിക്കാര്‍ വാങ്ങാത്തത്തിനാല്‍ കമ്മത്ത് ലൈനിലുള്ള കടയില്‍ സ്വര്‍ണം വിറ്റ് പണം വാങ്ങിയെന്നും പോലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close