
കോഴിക്കോട് :
മിഠായിത്തെരുവിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കണമെന്ന് അഡ്രസ് മാളിൽ ചേർന്ന വ്യാപാരി വ്യവസായി സമിതി മിഠായിത്തെരുവ് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. സമിതി മിഠായിത്തെരുവ് യൂണിറ്റ് സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് സൂര്യ ഗഫൂർ ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ പാർക്കിംഗ് പ്ലാസ നിർമാണം വൈകുന്നതിനെതിരെയും, നഗരത്തിലെ അനധികൃത തെരുവ് കച്ചവടത്തിന് എതിരെയും പ്രമേയം പാസാക്കി.*
,സംസ്ഥാന കമ്മിറ്റി അംഗം വരുൺ ഭാസ്കർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു കെ. സുനിൽകുമാർ,സി മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി നവാസ് കോയിശ്ശേരി (പ്രസിഡന്റ്), ഷിനോജ് എം (സെക്രട്ടറി ), സിറാജ് സഫാരി (ട്രഷറർ) എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.



