KERALAlocalOtherstop news

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മൂഴിക്കൽ യൂണിറ്റ് സമ്മേളനം

 

കാളാണ്ടിത്താഴം:
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മൂഴിക്കൽ യൂണിറ്റ് സമ്മേളനം
ദർശനം ഗ്രന്ഥശാല എം എൻ സത്യാർത്ഥി ഹാളിൽ ജില്ലാ വൈസ് പ്രസിഡൻ്റ്, മുൻ മേയർ എം എം പത്മാവതി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആയുർവേദ & സിദ്ധവൈദ്യ ശാലയുടെ കർക്കിടക കഞ്ഞിക്കിറ്റ് കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് ഡയറക്ടർ ബോർഡ് അംഗം സി.എൻ. സുഭദ്രക്ക് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡൻ്റ് പി കെ ശാലിനി അധ്യക്ഷയായി. സെക്രട്ടറി ബി.സോമൻ കഴിഞ്ഞ 3 വർഷങ്ങളിലെ റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കുര്യൻ ജോൺ, നഫീസ ടീച്ചർ, പുതിയോട്ടിൽ ചന്ദ്രൻ, കെ കെ സലാം, കെ.ടിഫിലിപ്പ്, പി.തങ്കം, പൊറ്റമ്മൽ ചന്ദ്രൻ, എം.എ. ജോൺസൺ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരന്മാർക്കുള്ള റയിൽവേ യാത്രാ ള്ളവുകൾ പുന:സ്ഥാപിക്കുക, കെ എസ് ആർ ടി സി ബസുകളിൽ മുതിർന്ന പൗരന്മാർക്ക് സൗജന്യ യാത്ര അനുവദിക്കുക, സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയുടെ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനുള്ള പ്രായപരിധി 60 വയസായി ചുരുക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.
ഭാരവാഹികൾ :
പി കെ ശാലിനി (പ്രസിഡൻ്റ്), ബി. സോമൻ ( വൈസ് പ്രസിഡൻ്റ്), വി ടി ദേവരാജൻ ( സെക്രട്ടറി), കെ. ഗംഗാധരൻ ( ജോ. സെക്രട്ടറി), കെ ശ്രീധരൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close