KERALAPolitics

ആര്‍ സുഗതന്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: വിയ്യൂര്‍ ജയിലില്‍ വെച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബിജെപി അംഗവുമായ ആര്‍ സുഗതന്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. . കാപ്പാ കേസില്‍ സുഗതന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 ക്കാണ് സത്യപ്രതിജ്ഞ നടക്കുക.സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരാള്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടുണ്ട്. കാപ്പാ കേസില്‍ തടവിലാണ് സുഗതന്‍. ഹൈക്കോടതിയാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടത്താന്‍ ഉത്തരവിട്ടത്. വധശ്രമക്കേസും പൊലീസിനെ ആക്രമിച്ച കേസും സുഗതനു മേലുണ്ട്.

https://youtu.be/9Td0HaNOH2s?si=AhAeGaU1-h7cQc3j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close