KERALAlocal

തണ്ണീർത്തടത്തിന്റെ കാവൽക്കാരിയായി ജീജാ ഭായ്; പരിസ്ഥിതി സംരക്ഷക പുരസ്കാരം നേടി

കോഴിക്കോട്: മാവൂരിലെ മലിനീകരണത്തിന്റെയും വിഷജലത്തിന്റെയും കഥകൾ കേട്ടും കണ്ടും വളർന്ന പി.എം. ജീജാഭായിക്ക് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ‘പരിസ്ഥിതി സംരക്ഷക പുരസ്കാരം’ ലഭിച്ചു. കോട്ടുളി തണ്ണീർത്തട സംരക്ഷണത്തിനായി നിയമപരമായും സാമൂഹികമായും നടത്തിയ ദീർഘകാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്.

more news : താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

വർഷങ്ങൾക്കുമുമ്പ് കോട്ടുളി സരോവര മേഖലയിലേക്ക് താമസം മാറിയെത്തിയ ജീജാഭായ് അവിടെ കണ്ടത് തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും വ്യാപകമായി നശിപ്പിക്കപ്പെടുന്ന കാഴ്ചകളായിരുന്നു. ഒറ്റയ്ക്ക് പോരാടാനാകില്ലെന്ന തിരിച്ചറിവിൽ റസിഡന്റ്സ് അസോസിയേഷനുകളെയും പ്രദേശവാസികളെയും കൂട്ടുപിടിച്ച് അവർ രംഗത്തിറങ്ങി. ശുദ്ധജലത്തിനും ശുദ്ധവായുവിനുമായി ജനങ്ങളുടെ ശബ്ദമായി മാറിയ പോരാട്ടം പിന്നീട് വലിയ ജനകീയ പ്രസ്ഥാനമായി വളർന്നു.

കോട്ടുളി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതും കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതും തടയാൻ ജീജാഭായിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സരോവരം പ്രകൃതി സംരക്ഷണ സമിതി നിരവധി നിയമനടപടികൾ സ്വീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ പ്രവർത്തനങ്ങൾക്ക് നിയമ സംവിധാനങ്ങളും അനുകൂലമായി നിന്നു.

more news : യുവാവിനെ ആക്രമിച്ച് പണവും, രേഖകളും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

മാവൂരിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ജീജാഭായ് സർക്കാർ സ്ഥാപനമായ എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ്, സയൻസ് ആൻഡ് ടെക്നോളജിയിൽ കമ്പ്യൂട്ടർ ഫാക്കൽറ്റിയായി ജോലി ചെയ്തിരുന്നു. വിവാഹശേഷം കോട്ടൂളിയിലേക്ക് താമസം മാറിയ അവർ പിന്നീട് ജോലി രാജിവച്ച് ആദായനികുതി പ്രാക്ടീഷണറായി പ്രവർത്തിച്ചു.

2012-ൽ കോട്ടൂളിയിലെത്തിയപ്പോഴാണ് തണ്ണീർത്തടങ്ങൾ നികത്തുന്നതും പ്രകൃതിരമണീയമായ കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രചാരണവും നിയമപോരാട്ടവും ആരംഭിച്ച അവർക്ക് പ്രദേശവാസികളുടെ പിന്തുണ ലഭിച്ചു. സാമൂഹിക പ്രവർത്തകരായ കെ. അജയലാലും കെ.പി. അലക്സും ചേർന്ന് സരോവരം പ്രകൃതി സംരക്ഷണ സമിതി രൂപീകരിച്ചതും പിന്നീട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തായി.

പരിസ്ഥിതി സംരക്ഷണ രംഗത്തെ ഈ ദീർഘകാല സമർപ്പണത്തിനാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ പരമോന്നത അംഗീകാരങ്ങളിലൊന്നായ പരിസ്ഥിതി സംരക്ഷക പുരസ്കാരം ജീജാഭായിയെ തേടിയെത്തിയത്. ജനകീയ ഇടപെടലിലൂടെ പ്രകൃതിയെ സംരക്ഷിക്കാനാകുമെന്നതിന് മാതൃകയായാണ് അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close