
കൽപ്പറ്റ :- ശനി, ഞായർ ദിവസത്തിലെ നിയന്ത്രണം മൂന്ന് മാസത്തിൽ മേലെ ആയി. അന്ന് മുതൽ ഈ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർ ദുരിതത്തിൽ ആണ്. ലോക്ക്ഡൌൺ തുടങ്ങു്ന്നതിനു മുൻപ് ലോക്കായവർ എന്ന് പറയാം.ഇനിയും ഇത് തുടർന്നാൽ ആത്മഹത്യല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയാണ് എന്ന് യോഗം വിലയിരുത്തി.ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അവരുടെ ലോൺ തിരച്ചടവിനു ബുദ്ധിമുട്ടുന്നു. ഇനിയും ഇത്തരം നിയന്ത്രണം തുടരരുത് എന്നും, കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് എല്ലാ ടൂറിസം കേന്ദ്രങ്ങളും, സ്ഥാപനങ്ങളും തുറക്കാനുള്ള അനുമതി വേണം എന്ന് യോഗം ആവിശ്യപെട്ടു. യോഗത്തിൽ അലിബ്രാൻ അധ്യക്ഷനായിരുന്നു. അനീഷ് ബി നായർ സ്വഗതവും സൈഫുള്ള വൈത്തിരി നന്ദിയും പറഞ്ഞു. വർഗീസ്, അബ്ദു റഹ്മാൻ, രമിത്ത്, അനീഷ്, സൈതലവി എന്നിവർ സംസാരിച്ചു.