
മേപ്പാടി : ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയായ കാട്ടാന ചവിട്ടി കൊന്നു. മേപ്പാടി പുത്തുമല കാശ്മീർകുന്ന് സ്വദേശിനി ജെസ്സി (45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെയാണ് ആക്രമണത്തിനിരയായത്. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് ഷാജിക്കും ആക്രമണത്തിൽലും പരിക്കേറ്റു.
മേപ്പാടി -ചൂരൽമല റൂട്ടിൽ കള്ളാടി ഭാഗത്താണ് സംഭവം. ഇന്ന് രാവിലെ ആറു മണിയോടെ ജെസ്സിയും ഷാജിയും സ്കൂട്ടറിൽ പോകവേ ആയിരുന്നു കാട്ടാന ആക്രമിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ ദമ്പതികൾപെടുകയായിരുന്നു. പരിക്കുകളോടെ മേപ്പാടി ഡോ. മൂപ്പൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജെസ്സിയുടെ ജീവൻ രക്ഷിക്കാനായില്ല.




