
കോഴിക്കോട് :പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം തേടി ആൾ
ഇന്ത്യാ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ജില്ലാ കലക്ടർ
എം എസ് മാധവിക്കുട്ടിയ്ക്കും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിനും നിവേദനം നൽകി.
ദേശീയ പാതയുടെയും അതിന് അനുബന്ധമായ അപ്രോച്ച് റോഡുകളുടെയും നിർമ്മാണം
പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തി വെക്കുക,
ടോൾ പ്ലാസയുടെ പ്രവർത്തനക്ഷമത കാര്യക്ഷമമാക്കുക , ഗതാഗതക്കുരുക്ക്
പരിഹരിക്കുക , തൊഴിലാളികളും യാത്രക്കാരും തമ്മിൽ സംഘർഷത്തിന് അറുതി വരുത്തുക തുടങ്ങി ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
നേരത്തെ ഇത് സംബന്ധിച്ച് നിവേദനം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി , നാഷണൽ ഹൈവേ അതോറിറ്റി ഓഫ്
ഇന്ത്യ എന്നിവർക്ക് നൽകിയിരുന്നു.
ആൾ
ഇന്ത്യാ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ്
വി പി അബ്ദുൽ കരീം, ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി ,
വൈസ് പ്രസിഡൻ്റ്
അബ്ദുൾ മജീദ് എന്നിവർ
ജില്ലാ കലക്ടറെയും സിറ്റി പോലീസ് കമ്മീഷണറെയും അവരുടെ ഓഫീസ് സന്ദർശിച്ച് നിവേദനം കൈമാറി .




