Others

പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്നുള്ള പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശികളായ പല ഡ്രൈവര്‍മാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും പറഞ്ഞ ട്രംപ് റോഡുകളില്‍ നിരവധി ജീവനുകള്‍ പൊലിയാന്‍ ഇവര്‍ കാരണമാകുന്നുണ്ടെന്നും ആരോപിച്ചു. ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെങ്കില്‍ അമേരിക്കയിലെ ട്രക്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ ഡ്രൈവര്‍മാരെ ഇത് ഗുരുതരമായി ബാധിക്കും. പെന്‍സില്‍വേനിയയില്‍ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവര്‍മാരെ ട്രക്ക് ഡ്രൈവിങ് മേഖലയില്‍ നിന്ന് ഒഴിവാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close