
കോഴിക്കോട് : പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള കർഷക സംഘം അംഗങ്ങളുടെ വീട്ടിലും പൊതു ഇടങ്ങളിലും ഫലവൃക്ഷ തൈ നടീൽ ജില്ലാ തല ഉത്ഘാടനം മെഡിക്കൽ കോളേജ് കേമ്പസ് സ്കൂളിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി നിർവ്വഹിച്ചു. ജില്ലാകമ്മറ്റി അംഗം എം.എം പത്മാവതി അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ സുനിൽ , പി.ടി എ പ്രസിഡൻ്റ് അഡ്വ. സി.എം. ജംഷീർ ജില്ലാ കമ്മറ്റി അംഗം കെ.രാജചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്. പ്രഭീഷ് സ്വാഗതവും സതീശൻ Vp നന്ദിയും രേഖപ്പെടുത്തി.




