KERALAlocalOtherstop news

കൂടരഞ്ഞി-മുക്കം റോഡിലെ പാലക്കി വളവ് വീതികൂട്ടണം: ആർ.ജെ.ഡി

കൂടരഞ്ഞി: കൂടരഞ്ഞി-മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപമുള്ള പാലക്കി വളവ് അടിയന്തരമായി വീതികൂട്ടി പണിയണമെന്ന് ആർ.ജെ.ഡി (RJD) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലിലേക്ക് പോകുന്ന നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങളും മറ്റ് വലിയ വാഹനങ്ങളും ഉൾപ്പെടെ നിത്യേന കടന്നുപോകുന്ന പ്രധാന പാതയാണിത്. നിലവിൽ ഈ വളവിന് വീതി വളരെ കുറവായതിനാൽ പതിയിരിക്കുന്ന അപകട സാധ്യത ഓരോദിവസവും വർദ്ധിച്ചുവരുകയാണ്.
സമീപകാലത്തായി ഈ പ്രദേശത്ത് നിരവധി പുതിയ പല സ്ഥാപനങ്ങൾ ആരംഭിച്ചതോടെ ജനത്തിരക്കും വാഹനത്തിരക്കും ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. കാൽനടയാത്രക്കാർ പോലും ജീവൻ പണയം വെച്ചാണ് ഈ ഭാഗത്തിലൂടെ കടന്നുപോകുന്നത്.
പ്രദേശവാസികളുമായി ചർച്ച നടത്തി നഷ്ടപരിഹാരം നൽകിയോ, അതല്ലെങ്കിൽ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയാറുണ്ടെങ്കിൽ ഭൂമി ഏറ്റെടുത്തോ വളവ് നിവർത്താൻ ആവശ്യമായ നടപടികൾ PWD അധികൃതർ അടിയന്തരമായി സ്വീകരിക്കണം. വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.RJD പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്  ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച യോഗം RJD ന്യൂനപക്ഷ സെൽ സംസ്ഥാനപ്രസിഡണ്ട് .പി .എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി ൽസൺ പുല്ലുവേലിൽ ,കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ,സജി പെണ്ണാപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ,ജോളി പൊന്നംവരിക്കയിൽ,ജോളി പൈക്കാട്ട്,സജി പെണ്ണാപറമ്പിൽ,ജിൻസ് അഗസ്ത്യൻ ,ഗ്രാമപഞ്ചായത്ത് അംഗം ഷീബ റോയ് നെച്ചികാട്ടിൽ,മാത്യു വർഗീസ്,സോളമൻ മഴുവഞ്ചേരിൽ,എം.ടി.തോമസ് മാസ്റ്റർ,പി എം.ഫ്രാൻസീസ് മാസ്റ്റർ,ജോർജ് പ്ലാക്കാട്ട്,സി. എൽ.മാത്യു,ജിനേഷ് തെക്കനാട്ട്,എം.ടി.സൈമൺ മാസ്റ്റർ,ജോർജ് പാലമുറി,ബെന്നി കാക്കനാട്ട്,ജോബി മൈലാടിയിൽ,സോഫി തോമസ്,തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close