EDUCATIONKERALAlocaltop news

ആ 13 ലക്ഷവും കള്ളപ്പണം ; പിണറായിയെ പുകഴ്ത്തിയ ബിഷപിന് ക്രിമിനൽ മനസ്: വിദ്യാഭ്യാസ കോഴ വിഷയത്തിൽ വീണ്ടും ആഞ്ഞടിച്ച് റിട്ട. പ്രധാനാധ്യാപകൻ

തിരുവമ്പാടി : വിദ്യാഭ്യാസ കോഴയായി 13 ലക്ഷം രൂപ നൽകുകയും ആറുവർഷത്തോളം  അധ്യാപികയായി ജോലി ചെയ്യേണ്ടി വരികയും ചെയ്തതിൽ മനംനൊന്ത് കട്ടിപ്പാറ സ്വദേശിനി അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ താമരശേരി കോർപറേറ്റ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് റിട്ട. പ്രധാനാധ്യാപകൻ. താമരശേരി കോർപറേറ്റ് മാനേജ്മെമെൻ്റിന് കീഴിൽ വർഷങ്ങൾ ജോലി ചെയ്ത് പുന്നയ്ക്കൽ വിളക്കാംതോട് എയുപി സ്കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച തിരുവമ്പാടി സ്വദേശി ജോർജ് കുളവട്ടമാണ് ശക്തമായ ഭാഷയിൽ കോഴ ലോബിയെ വിമർശിച്ച് രംഗത്തിറങ്ങിയത്. അദ്ദേഹത്തിൻ്റെ ഫേസ് ബുക് പോസ്റ്റിൻ്റെ പൂർണരൂപം താഴെ –

മാർക്കറ്റ് വില

അരക്കോടി മാർക്കറ്റ് വിലയുള്ള അധ്യാപക തസ്തിക അതിനേക്കാൾ വില കൂട്ടിയോ കുറച്ചോ വിൽക്കുന്നതിനുള്ള അവകാശം വ്യാപാരിക്ക് ഉണ്ടെന്ന് തൽക്കാലം സമ്മതിക്കുക. എന്നാൽ അതിൽ ചില നിയമപ്രശ്നങ്ങൾ ഇല്ലേ?
ഒന്നാമത് അങ്ങനെ വാങ്ങാനും വിൽക്കാനും ഉള്ള ഒരു കച്ചവട ലൈസൻസ് വ്യാപാരിക്ക് ഉണ്ടോ?
രണ്ട് അങ്ങനെ വിറ്റാൽ അതിനു നിയമപ്രകാരമുള്ള ബില്ലും രസീതുകളും ഒക്കെ നൽകുകയും സൂക്ഷിക്കുകയും വേണ്ടേ? നിയമപ്രകാരമുള്ള നികുതികൾ അടയ്ക്കുകയും റിട്ടേൺ സമർപ്പിക്കുകയും വേണ്ടേ.
ഇതൊന്നും ഇല്ലാതെ വാങ്ങി സൂക്ഷിക്കുന്ന പണത്തെയാണ് കള്ളപ്പണം എന്ന് പറയുന്നത്. അത് വാങ്ങുന്നതും സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും അതിന് കൂട്ടുനിൽക്കുന്നതും നിയമവിരുദ്ധ നടപടികളാണ്. താമരശ്ശേരിയിൽ ആയാലും അങ്കമാലിയിൽ ആയാലും. ഈവിധ ഇടപാടുകളാണ് നാടിന്റെ സാമ്പത്തിക തകർച്ചയ്ക്കും അഴിമതിക്കും കാരണം. ഇതിനെ ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും ധർമ്മമാണ്.
അതുകൊണ്ട് ഈ മാർക്കറ്റ് റേറ്റ് വെളിപ്പെടുത്തിയവരെയും അതിനെ ന്യായീകരിച്ചവരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടതാണ്.
പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് കേരളത്തിലെ വിദ്യാഭ്യാസ ഉണർവിന് തുടക്കമിട്ട ചാവറയച്ചനോട് നീതി പുലർത്താനും വിദ്യാഭ്യാസ മേഖലയെ വെറും വ്യാപാരമായി കാണുന്ന ആധുനിക നേതൃത്വങ്ങളിൽ നിന്ന് അതിനെ രക്ഷിക്കാനും ജനം മുൻകൈ എടുക്കേണ്ടതാണ്
ന്യൂനപക്ഷ അവകാശം ഈ വിധം അഴിമതിയും അനധികൃത വ്യാപാരവും നടത്താനുള്ള ലൈസൻസ് അല്ല. അങ്ങനെയാകുന്നുവെങ്കിൽ നിയമങ്ങളെ മാറ്റേണ്ടതുണ്ട്. ഒരു രാജ്യത്തിന് ഒരു നിയമം എന്നതാണ് അഭികാമ്യം.
ധാർമികത എന്തെന്ന് അറിയാത്ത മത രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള അ വിശുദ്ധ ബന്ധമാണ് കേരളത്തിന്റെ ശാപം. അവർ സ്ഥാനത്തും അസ്ഥാനത്തും പരസ്പരം പുകഴ്ത്തും. രഹസ്യബന്ധങ്ങളിലും കരാറുകളിലും ഏർപ്പെടും
പിണറായി വിജയൻ ഒരു ക്രിസ്ത്യാനിയായിരുന്നുവെങ്കിൽ മെത്രാൻ ആക്കാമായിരുന്നു എന്നും, അദ്ദേഹം 25 കൊല്ലം മുമ്പേ മുഖ്യമന്ത്രി ആകേണ്ടിയിരുന്നു എന്നും ഒക്കെ പുകഴ്ത്തുപാട്ട് പാടുന്നവരുടെ ലക്ഷ്യം ജന നന്മയല്ല.
കൊടും കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പുറത്തു വരുന്നവരെ മാലയിട്ട് സ്വീകരിക്കുകയും, ജയ് വിളിക്കുകയും അവരോടൊപ്പം വേദികൾ പങ്കിടുകയും ചെയ്യുന്നവർ അതേ ക്രിമിനൽ മനസ്സുള്ളവരാണ് അവരാണ് ഈ നാടുവാഴുന്നത്.
അലീന ബെന്നിക്ക് നീതി ലഭിക്കാനായി വാദിക്കാതെ, പ്രൊഫസർ പി ജെ ജോസഫിനൊപ്പം നിക്കാതെ സിസ്റ്റർ അഭയ കേസ് പ്രതികളെ യും ബിഷപ്പ് ഫ്രാങ്കോയെയും രക്ഷിക്കാനായി കോടികൾ ചിലവഴിച്ച വർ ഇതേ ക്രിമിനൽ മനസ്സുള്ളവരാണ്.
ദൗർഭാഗ്യവശാൽ കേരളം ഇന്ന് അവരുടെ അധീനതയിലാണ്. അതാണ് ഇവിടുത്തെ കാർഷിക വ്യാവസായിക തകർച്ചയ്ക്കും, തൊഴിലില്ലായ്മയും യുവജനങ്ങളുടെ പലായനത്തിനും കാരണം. അല്ലാതെ വന്യമൃഗങ്ങളോ തെരുവ് നായ്ക്കളോ അല്ല. മനുഷ്യനെപ്പോലെ അവ സഹജീവികളെ കൊത്തി നുറുക്കി രസിക്കാറില്ല. വെട്ടിനിരത്താറില്ല. അന്നന്നത്തെ ആഹാരം തേടൽ മാത്രമാണ് അവയുടെ ലക്ഷ്യം.

പരാപരൻ സൂര്യനു നൽകിടുന്ന
തൂവെള്ളി ചന്ദ്രന്ന വനേകിടുന്നു
അവൻ നിലാവിൻ വടിവിൽ ധരയ്ക്കായി അതാകെ അർപ്പിച്ച മരുന്നുവാനിൽ,
ഹേ മർത്യ ഭോഗത്തിനു വേണ്ടി വിത്തം കൂമ്പാരം ആക്കുന്ന വനല്ലയോനീ
നാളേക്ക് വേണ്ടുന്നതെടു ത്തിടാത്ത
മൃഗത്തെയങ്ങ് നമസ്കരിക്കൂ “. – ജോർജ് കുളവട്ടം ‘

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close