
കോഴിക്കോട് : ഇടുക്കി ഓലമറ്റം മരിയനഗർ ഡിവൈൻ മേഴ്സി ഷ്റെയിൻ ഓഫ് ഹോളി മേരി തീർത്ഥാടന കേന്ദ്രത്തിൽ ‘ദൈവകരുണാനുഭവ ഏൽ റൂഹ ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.റാഫേൽ കോക്കാടൻ സി.എം.ഐ നയിക്കുന്ന ദൈവകരുണാനുഭവ ഏൽ റൂഹ ബൈബിൾ കൺവെൻഷൻ 2025 ഏപ്രിൽ 22, 23, 24, 25 ( ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 9 വരെയായിരിക്കും. കൺവെൻഷനോടനുബന്ധിച്ച് ദൈവവചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടാകുമെന്ന് ഫാ. റാഫേൽ കോക്കാടൻ അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 വരെ കൗൺസിലിംഗ് സൗകര്യം ഉണ്ടാകും