KERALAlocaltop news

ഇൻഫാം എക്സിക്യൂട്ടീവ് അംഗങ്ങൾ ചൂരൽമല സന്ദർശിച്ചു

മേപ്പാടി:
നൂറുകണക്കിന് ആളുകളുടെ ജീവനെയും സ്വത്തിനെയും തകർത്ത് തരിപ്പണമാക്കിയ വയനാട് മേപ്പാടിയിലെ ചൂരൽമല മുണ്ടക്കൈ എന്നീ ഉരുൾപൊട്ടൽ ബാധ്യത പ്രദേശങ്ങൾ ഇൻഫാം താമരശ്ശേരി കാർഷിക ജില്ലഭാരവാഹികൾ സന്ദർശിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയും നഷ്ടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വയനാട്ടിലെ ചൂരൽ മലയിലും സമീപപ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഇൻഫാം താമരശ്ശേരി കാർഷിക ജില്ല ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ, കാർഷിക ജില്ല പ്രസിഡൻറ്  അഗസ്റ്റിൻ പുളിക്ക കണ്ടത്തിൽ, സെക്രട്ടറി  ജോൺ കുന്നത്തേട്ട് ട്രെഷറർ ബ്രോണി നമ്പ്യാ പറമ്പിൽ എന്നിവർ സന്ദർശിക്കുകയും വീടും പറമ്പും നഷ്ടപ്പെട്ട് നിരാ ലംബരായവർക്ക് കത്തോലിക്കാ സഭ നൽകുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇൻഫാമിന്റെ ഭാഗത്തുനിന്നും എല്ലാവിധ സാമ്പത്തികവും ഭൗതികവുമായ സഹായസഹകരണങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close