കോഴിക്കോട് : കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി 2024 – 2026 കാലത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വെസ്റ്റ്ഹിൽ വിമുക്തഭട ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു . KSESL വയനാട് ജില്ല പ്രസിഡന്റ് മത്തായി കുഞ്ഞ് റിട്ടേണിങ്ങ് ഓഫീസറായി എത്തിയ തിരഞ്ഞുപ്പ് യോഗം പ്രസിഡന്റ് Lt Col ജയദേവൻ(Retd),സെക്രട്ടറി അജിത്കുമാർ ഇളയിടത്ത് , വൈസ് പ്രസിഡന്റ് ജയരാജൻ പി , ട്രഷറർ സദാനന്ദൻ പി , ജോ : സിക്രട്ടറി മനോജ് CP , ഓർഗനൈസിങ്ങ് സിക്രട്ടറി നാരായണൻ എം കെ എന്നിവരെ എതിരിലാതെ തിരഞ്ഞെടുത്തു മോഹനൻ പട്ടോന , മാധവൻനായർ ഇ , എ ബാലൻ നായർ , ഇ ഗംഗാധരൻ , മുക്കാട് രാമചന്ദ്രൻ , മുരളിധരൻ പി എന്നിവർ GC മെംബർ മാരായി തിരഞ്ഞെടുക്കപ്പെട്ടു . സംസ്ഥാനഇലക്ഷൻ കമ്മീഷൻ മെംബർ പി പ്രകാശൻ നിരീക്ഷകനായി എത്തിയിരുന്നു . ദേശീയ ഗാനാലാപനത്തോടെ യോഗം അവസാനിച്ചു
Check Also
Close-
കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിന്റെ മാതാവ് നിര്യാതയായി
September 28, 2022