കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വെള്ളയിൽ ഓട്ടോറിക്ഷ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ KG സുരേഷിന്റെ നേതൃത്വത്തിൽ വെള്ളയിൽ ഇൻസ്പെക്ടർ ഹരീഷ്.G യും സ്പെഷ്യൽആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടി കൂടി . തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ കൂടുതൽ വിശദാംശവും ചിത്രവും പോലിസ് പുറത്തുവിട്ടില്ലില്ല.
വെള്ളയിൽ സ്വദേശി കാന്തൻ എന്ന ശ്രീകാന്ത് ആണ് 28 ാം തിയ്യതി പുലർച്ച 5:45 മണിയോടെ പണിക്കർറോഡ് -ഗാന്ധിറോഡ് റോഡിൽ കണ്ണൻകടവ് വെച്ച് കൊല്ലപ്പെട്ടത്.തലേന്ന് പുലർച്ചെ പന്ത്രണ്ടരമണിയോടെ കേരളാസോപ്സിന്റെ പിറക് വശം ഗെയിറ്റിന് സമീപം പാർക്ക് ചെയ്ത ശ്രീകാന്തിന്റെ വെള്ള സാൻട്രോ കാർ പെട്രോളൊഴിച്ച് കത്തിച്ചിരുന്നു.അതിന് വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പിറ്റേന്ന് അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ശ്രീകാന്ത് കൊല്ലപ്പെടുന്നതും. റോഡിൻറെ എതിർവശത്തായിരുന്നു ബോഡി കാണപ്പെട്ടത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.
രാപ്പകലില്ലാതെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് മുപ്പത്താറ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായത്.
ഇരു സംഭവങ്ങൾക്ക് പിന്നിലും ഒരേ പ്രതികളായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നിരവിധി CCTV ക്യാമറകളും,മറ്റുശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയത്.
കൊല്ലപ്പെട്ട ശ്രീകാന്ത്,പ്രഭുരാജ് വധക്കേസുൾപ്പെടെ ഒന്നിലധികം കേസുകളിൽ പ്രതിയായിരുന്നു.അത്തരം കേസുകളുമായിബന്ധപ്പെട്ട ആരെങ്കിലുമായിരിക്കുമോ കൃത്യത്തിന് പിന്നിലെന്ന് സംശയിച്ചെങ്കിലും അന്വേഷണത്തിൽ അല്ലെന്ന് ബോധ്യമാവുകയും,പിന്നീട് ശ്രീകാന്തുമായി ശത്രുതയുള്ളവരെ കുറിച്ച് അന്വേഷിച്ചു വരവെ CCTV ദൃശ്യങ്ങളിൽ അവിനിസ് സ്കൂട്ടറിൻ്റെ സാന്നിധ്യം മനസ്സിലാവുകയും പ്രതിയെ കുറിച്ച്സൂചന ലഭിക്കുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിൽ പ്രതിയുടെ മാതാവിനോട് ശ്രീകാന്ത് അപമര്യാദയായി പെരുമാറിയതും മറ്റും പോലീസിന് വിവരം ലഭിച്ചു. 27 ന് പുലർച്ചെ കാർ കത്തിച്ചിട്ടും പക തീരാത്ത ധനേഷ് രാത്രി ഹാർബറിൽ വെച്ച് മദ്യപിക്കുകയായിരുന്ന ശ്രീകാന്തിനെയും , കൊല്ലപ്പെട്ട സമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന ജിതിനെയും കാണുകയുണ്ടായി. പിന്നീട് മൂന്നു മണിയോടെ വീട്ടിൽപോയ ധനേഷ് ശ്രീകാന്തിനെ വകവരുത്താൻ തയ്യാറായി തിരികെ ഹാർബറിലേക്ക് വന്നെങ്കിലും ശ്രീകാന്തിൻറെസുഹൃത്തുക്കൾ ഉള്ളതിനാൽ അവസരത്തിനായി കാത്തുനിന്നു. സുമാർ അഞ്ചരയോടെ ഓട്ടോയിൽ ശ്രീകാന്ത് പുറത്തേക്ക് പോകുന്നത് കണ്ട് പിന്നാലെ പോയി ഓട്ടോ നിർത്തി വിശ്രമിക്കുമ്പോൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.മൽപ്പിടുത്തത്തിനിടെ റോഡിൻറെ എതിർവശത്ത് പുട്പാത്തിൽ വീണ ശ്രീകാന്തിൻറെ മരണം ഉറപ്പ് വരുത്തിയതിന് ശേഷം വാഹനം സമീപത്തുള്ള ഇടവഴിലൂടെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ ബന്ധുവാണ് കൊല്ലപ്പെട്ട ശ്രീകാന്ത്.
പിടികൂടുമ്പോൾ കുറ്റം നിഷേധിച്ച പ്രതിയെ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് ഹാദിൽകുന്നുമ്മൽ ശ്രീജിത്ത്പടിയാത്ത്,ഷഹീർ പെരുമണ്ണ സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ഷാഫിപറമ്പത്ത്ത്ത്,പ്രശാന്ത്കുമാർ A , ഷാലു.M,സുജിത്ത് വെള്ളയിൽ പോലീസ് സ്റ്റേഷനിലെ SI ഭാവിഷ് B.S,എ.എസ്.ഐ ദീപു. സീനിയർ സിവിൽ പോലീസ് ഓഫീസർ പി ദീപു സൈബർ സെല്ലിലെ രൂപേഷ്, എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്