
തിരുവല്ല : മുനമ്പത്ത് നിരപരാധികളായ ജനങ്ങള്‍ താമസിച്ചിരുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സ്വാഗതം ചെയ്തു.
വിധിയുടെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണം. കഴിഞ്ഞ ദീര്‍ഘകാലമായി മുനമ്പത്തെ ജനങ്ങള്‍ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയുടെയും ഫലമാണ് ഹൈക്കോടതി വിധി. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് പകരം മതേതര മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കണമെന്നും ഇത്തരം കാര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു എന്ന് പ്രസിഡന്റ് അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.




