KERALAlocaltop news

കാശ്മീരില്ലാത്ത ഭൂപടം : കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ജാമ്യമില്ലാ കേസിൽ വനിതാ ഡോക്ടർമാരും പ്രതികൾ

കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. കാൻസർ ചികിത്സയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോവിൽ തലയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിനാണ് ഭാരതീയ ന്യായ സംഹിത 152, 192, 3(5) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ എലത്തൂർ പോലീസ് കേസെടുത്തത്. വീഡിയോ കണ്ട പെരുവയൽ സ്വദേശി എം.സി. ഷാജി നൽകിയ പരാതിയിലാണ് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനും, കലാപം ഇളക്കിവിടാൻ ശ്രമിച്ചതിനും മറ്റുമാണ് ആശുപത്രി മാനേജ്മെൻ്റ്, ഡോക്ടർമാർ, ബന്ധപ്പെട്ട സ്റ്റാഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിർമിച്ച ഡോക്യുമെൻ്ററിയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തെയും അപകടപ്പെടുത്തുന്നവിധം ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിച്ചു രാജ്യത്തു മനഃപൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചത് 23.06.25 തിയ്യതി 10.00 മണിക്ക് പരാതിക്കാരൻ സോഷ്യൽ മീഡിയ വഴി കാണപ്പെട്ടു എന്നും മറ്റുമാണ് പരാതി. ആശുപത്രിയിൽ നൽകുന്ന കാൻസർ ചികിത്സയെ കുറിച്ച് വനിതാ ഡോക്ടർമാരും സ്റ്റാഫും വിശദമായി പറയുന്ന വീഡിയോവിൽ കാണിച്ച ഇന്ത്യയുടെ ഭൂപടത്തിലാണ് കാശ്മീർ അടങ്ങുന്ന തലഭാഗം ഒഴിവാക്കിയത്. വീഡിയോ ഇൻസ്റ്റാഗ്രാമി ലടക്കം പ്രചരിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close