
കോഴിക്കോട് :
കോഴിക്കോട് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ 53-ാoവാർഷികവും നവീകരിച്ച ഓ പി ബ്ലോക്കുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ.സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ചെയർമാൻ പ്രൊഫ.പി.ടി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി പി സലിം മുഖ്യാതിഥിയായി.
സി. ഇ. ഒ. എ. വി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഡി. സി. എം. അരുൺ ശിവശങ്കർ ആശംസ അറിയിച്ചു. ഡയറക്ടർ സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാരുടെ വിവിധതരം കലാപരിപാടികളും സംഘടിപ്പിച്ചു




