KERALAlocaltop news

കോഴിക്കോട് നഗരസഭയുടേത് പൊള്ള ബജറ്റ് – പ്രതിപക്ഷം

* കനോലി കനാൽ നവീകരണത്തിന്റെ 1118 കോടി എവിടെപോയി?

കോഴിക്കോട് : കോർപറേഷൻ ബജറ്റിൽ മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ മിക്കവയും അപ്രത്യക്ഷമായി. ദിവാസ്വപ്നമായി പദ്ധതികളും. യു.ഡി.എഫ്. കൗൺസിൽ പാർട്ടി പ്രതികരിച്ചു.. സുപ്രധാന പദ്ധതിയായ പാർക്കിംഗ് പ്ളാസയെ കുറിച്ച് മൗനമാണ്. കനോലി കനാലിന്റെ നവീകരണത്തിന്റെ 1118 കോടി എവിടെപോയി? ഭൂരഹിത ഭവന രഹിത പദ്ധതി ഇപ്പോഴും വിദൂര സ്വപ്നം. മെഡിക്കൽ, മീഞ്ചന്ത ബസ് ടെർമിനലുകൾ പത്ത് വർഷമായി കടലാസ് പദ്ധതി തന്നെ. ബഡ്സ്‌സ്കൂൾ പ്രഖ്യാപനത്തിൽ ഒരുങ്ങി.19 കോടിയും കടന്ന് ഓഫീസ് നവീകരണം ഇപ്പോഴും തുടരുന്നു. ഓഫീസ് അനക്സ് കെട്ടിടം അനിശ്ചിതത്വത്തിലാണ്. മാതൃക റോവുകൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 25 വർഷമായിട്ടും പുതിയൊരു സ്ഥാപനവും തുടങ്ങിയില്ല. നിലവിലുള്ളവ പൊളിക്കാനാണ് ശ്രമം. കുട്ടികളുടെ ലയൺസ് പാർക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമായി. മൊഫ്യുസിൽ ബസ് സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തിൽ തന്നെ. അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കേന്ദ്രമായി. കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ പോലീസ് യാതൊരു നടപടിയ്യും സ്വീകരിച്ചില്ലെന്ന് തുറന്ന് സമ്മതിക്കുന്നതാണ് കോർപ സെക്രട്ടരിയുടെ കത്ത്. കുടുംബശ്രീ രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. വൻതോതിൽ അഴിമതി നടക്കുന്നു. വിജിലൻസ് അന്വേഷണം നേരിടുകയാണ് കുടുംബശ്രീ. ഡബാവാലപദ്ധതി കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു. അതിപ്പോൾ കാണുന്നില്ല. 10 രൂപക്ക് ഭക്ഷണം നൽകുമെന്ന പ്രഖ്യാപനം. അവയിലൊക്കെ പുതിയ ബജറ്റിൽ മൗനമാണെന്ന് യു.ഡി.എഫ്. ലീഡർ കെ.സി. ശോഭിതയും ഡപ്യുട്ടി ലീഡർ കെ.മൊയ്തീൻ കോയയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close