തിരുവല്ല: എല്ലാ മതങ്ങള്‍ക്കും അവരവരുടെ മതപരമായ വിശ്വാസ സംരക്ഷണത്തിനും ആചാരങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള മതേതര ഭാരതത്തില്‍ ക്രിസ്മസ് ആഘോഷം തടയുന്നതിനുള്ള ശ്രമം ഭാരതത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. എല്ലാ മതങ്ങളുടെ ആഘോഷങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കുന്ന സംസ്‌ക്കാരമാണ് ഭാരതത്തിലുള്ളത്. പ്രധാനമന്ത്രിപോലും ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന രാജ്യത്ത് പാലക്കാട് നല്ലേപ്പിള്ളി സ്‌ക്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദുപരിഷത്തിലെ ചിലരുടെ മതതീവ്രവാദ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നു. തീവ്രവാദവും അക്രമ പ്രവണതയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും മതമോ രാഷ്ട്രീയമോ നോക്കാതെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരും പൊതുസമൂഹവും തയ്യാറാകണം. രാജ്യത്ത് സമാധാനവും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുവാന്‍ എല്ലാവരും തയ്യാറാകണം. ഇതിന് വിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണം.