
കോഴിക്കോട്: പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയിൽകോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ മുൻപ് നടത്തിയ പരാമർശങ്ങൾ ലഘുകരിച്ച് സി പി എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. ജില്ലാ സെക്രട്ടറി സ്ഥാനം അടുത്ത് ഒഴിയാനിരിക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹനൻ മാസ്റ്ററുടെ പ്രതികരണം. ഇൻ്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ – : ചോദ്യം.
പി.എസ്.സി.കോഴവിവാദം സമി പകാലത്ത് പാർട്ടിയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമാണല്ലോ. യഥാർഥത്തിൽ എന്താണ് സംഭവിച്ചത്.
മറുപടി -പി.എസ്.സി. കോഴയല്ല. നിയമനം വാങ്ങിക്കൊടുക്കാം എന്നുപറഞ്ഞ് ആരോടോ കാശ് വാങ്ങി, അതിൽ
കോഴിക്കോട് ഏരിയാകമ്മിറ്റിയിലുള്ള ഒരാൾക്ക് ബന്ധമുണ്ട് എന്ന ആക്ഷേ പമാണ് വന്നത്. ഞങ്ങൾ അത് പരിശോധിച്ചു.
അയാൾ നേരിട്ട് കാശുവാങ്ങി എന്നതിന് ഒരുതെളിവും പാർട്ടിക്ക് ലഭിച്ചിട്ടില്ല. ഇതുപോലെ ഒരു കേസിൽ പാർട്ടിസഖാക്കളുടെ പേരുപയോഗിക്കപ്പെ ട്ടത് ശ്രദ്ധയിൽപ്പെട്ടാൽ പാർട്ടിയെ ബോധ്യപ്പെടുത്താൻ ആഅംഗത്തിന് ബാധ്യതയുണ്ട്.
ആ ബാധ്യത നിറവേറ്റാത്തതിനാണ് നടപടിയെടുത്തത്.
അദ്ദേഹത്തിൽ നിക്ഷിപ്തമായ പാർട്ടി ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. അത്തരം കാര്യങ്ങൾ വളരെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.