
കോഴിക്കോട്: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കുട്ടികൾക്കായി ഹൈലൈറ്റ് മാളിൽ ‘കളേഴ്സ് ഓഫ് കെയർ’ പെയിന്റ്റിങ് മത്സരം സംഘടിപ്പിക്കുന്നു. ലോക ഫസ്റ്റ് എയ്ഡ് ദിനമായ സെപ്റ്റംബർ 13-നാണ് മത്സരം.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (BMH) പൊതു ആരോഗ്യ, സാമൂഹിക ഉത്തരവാദിത്ത പരിപാടിയായ ലൈഫ്‌ലൈനർ (LifeLinER) പദ്ധതിയുടെ ഭാഗമായാണ് പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നത്. 5000, 3000, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ജീവൻ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം സമൂഹത്തിലേക്ക് വ്യാപിപ്പിക്കാനും, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 ഫോൺ: 8589023000




