
കൂമ്പാറ : മണിപ്പൂർ കലാപം രാജ്യത്തിന്റെ തീരാ ദുഃഖമാണന്ന് കലാപ വിരുദ്ധ പ്രതിഷേധ സമ്മേളനം അഭിപ്രായപ്പെട്ടു. എൽ ഡി എഫ് ന്റെ ആഭിമുഖ്യത്തിൽ കൂമ്പാറയിൽ ചേർന്ന കലാപ വിരുദ്ധ പ്രതിഷേധ സമ്മേളനം കിസാൻ ജനത സംസ്ഥാന ജനറൽ സെക്ടറി ജോൺസൺ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യ്തു .കെ.എം. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസർ കൊളായി മുഖ്യ പ്രഭാക്ഷണം നടത്തി , ഹനീഫ നരിക്കുന്നൻ , ടോമി മണിമല, ബേബി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു , കലാപം അവസാനിപ്പിക്കുവാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.