
മലാപ്പറമ്പ് : മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജൻ്റെ രാജത്വ തിരുന്നാളിന് കൊടിയേറി. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ ഇടവക വികാരി ഫാ. സോണി തോമസ് കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപതാ വികാരി ജനറാൾ ഫാ. ജെൻസൻ പുത്തൻവീട്ടിൽ മുഖ്യകാർമ്മികനായി. ഇടവക സമിതികളുടെ ആഭിമുഖ്യത്തിൽ നൊവേന ദിവ്യകാരുണ്യ ആശിർവാദം എന്നിവ നടന്നു. ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് ഫാൻസിഫെറ്റ്, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആശീർവാദം, പ്രദക്ഷിണം എന്നിവ ഉണ്ടാകും. രാത്രി 7.30 ന് സിയോൺസ് ഓർക്കസ്ട്ര ഒരുക്കുന്ന ഗാനമേള. ഞായറാഴ്ച രാവിലെ 9.15 ന് അതിരൂപതാ അധ്യക്ഷന് സ്വീകരണം. 9.30 ന് നടക്കുന്ന സാഘോഷമായ ദിവ്യബലി, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നിവക്ക് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് 11.30 ന് സ്നേഹ വിരുന്ന്. തിങ്കളാഴ്ച്ച , ഇടവകയിൽ നിന്ന് മരിച്ചു പോയവരുടെ സ്മരണാദിനം ആചരിക്കും. രാവിലെ 6.30 ന് നടക്കുന്ന വിശുദ്ധ കുർബാനക്കും ഒപ്പീസിനും ഫാ. ടിനു ഫ്രാൻസിസ് കാർമ്മികനാകും. ഇതോടെ തിരുന്നാളിന് കൊടിയിറങ്ങും.




