മേപ്പാടി ( വയനാട് ) : മേപ്പാടിയിൽ നിന്നും 10 കിലോമീറ്റർ അകലെ വനാന്തർഭാഗത്തായി കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സത്രീ കൊല്ലപെട്ടു പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി ആണ് മരിച്ചത്.സുരേഷിന് പരിക്കേറ്റിട്ടുണ്ട്. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോൾ നിലമ്പൂരിന്റെ അതിർത്തി ഭാഗത്തായാണ് സംഭവം. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി: