KERALAlocaltop news

വിവാഹ വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ്; കണ്ണൂർ സ്വദേശി അറസ്റ്റിൽ

 കോഴിക്കോട് : ‘ സിറ്റി സബർ ക്രൈം പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദ് സംഷീർ (32) എന്ന യുവാവിനെ കോഴിക്കോട് സിറ്റി സൈബർ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും മറ്റും പ്രതിയിൽ നിന്ന് കണ്ടെടുത്തു.

ഗോവിന്ദപുരം സ്വദേശിയായ പരാതിക്കാരിയെ ദുബായിൽ എഞ്ചിനിയറാണെന്ന വ്യാജേന മാട്രിമോണിയൽ സൈറ്റിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് വിദേശ മൊബൈൽ നമ്പറിൽ നിന്ന് വാട്സ്ആപ്പ് മുഖേനയും ഫോൺ കോൾ വഴിയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും, ചില കേസുകളിൽ കുടുങ്ങിയതിനാൽ അതിൽ നിന്നും ഒഴിവാകുന്നതിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതുമായിട്ട് രജിസ്റ്റർ ചെയ്ത കേസിലാണ്  മുഹമ്മദ് നംഷീർ അറസ്റ്റിലായത്. രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളെ ലക്ഷ്യം വെക്കുന്ന പ്രതി ഇത്തരത്തിൽ രണ്ടു വിവാഹങ്ങൾ കഴിച്ചതായും മറ്റു പലരുമായും ബദ്ധപ്പെട്ടു വന്നിരുന്നതായും കണ്ടെത്തി. ബന്ധം സ്ഥാപിക്കുന്നവരുടെ വിലാസത്തിലുള്ള ഫോൺ നമ്പറുകളും ബാങ്ക് എക്കൌണ്ടുകളും ദുരുപയോഗം ചെയ്ത് ആസൂത്രിതമായാണ് പ്രതി തട്ടിപ്പ് ചെയ്ത് വരുന്നത്. പ്രതി പരിചയപ്പെടുന്ന യുവതികളുടെ
മോശമായ വീഡിയോകളും ഫോട്ടോകളും വാട്സ് ആപിലൂടെ ശേഖരിക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടുന്നത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്തും സംഘവും രേഖകളും, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച് വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദേശത്തുനിന്നും തിരികെ വന്ന് ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന പ്രതിയെ പിടികൂടിയത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻമാരായ എ എസ് ഐ ജിതേഷ് കൊള്ളങ്ങോട്ട് സീനിയർ സിവിൽ പോലീസ് ഓഫീസർമായ, രാജേഷ് ചാലിക്കര, ഫെബിൻ കെ ആർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close