ചമൽ:സ്വതന്ത്ര ഭാരതത്തിൻറെ 78-ാം സ്വാതന്ത്ര്യ ദിനം നിർമ്മല യുപി സ്കൂൾ സമുചിതമായി ആഘോഷിച്ചു.വാർഡ് മെമ്പർ അനിൽ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ:ജിൻ്റോ വരകിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.എല്ലാ ഭാരതീയരും എൻറെ സഹോദരീസഹോദരന്മാരാണ് എന്ന പ്രതിജ്ഞയിൽ ചൊല്ലിയാൽ മാത്രം പോരാ അത് പ്രവർത്തിയിലൂടെ പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.നിർമ്മല യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് പി. എം ഹാസിഫ് ,വൈസ് പ്രസിഡണ്ട് പി നൂറുദ്ദീൻ, നിർമ്മല എൽ പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ , ജവാദ് പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ദേശഭക്തിഗാനം , പ്രസംഗ മത്സരം , ഡോക്യുമെൻററി പ്രദർശനം പ്രച്ഛന്നവേഷ മത്സരം എന്നിവ നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പായസവിതരണം ഉണ്ടായിരുന്നു.സ്കൂൾ പ്രധാനാധ്യാപിക ജിസ്ന ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്. ആർ .ജി കൺവീനർ ശില്പ ജോർജ് നന്ദി അർപ്പിച്ചു.