KERALAlocaltop news

കോഴിക്കോട് നഗരസഭാ ബജറ്റിന് അംഗീകാരം

 

കോഴിക്കോട്: 2024-25 വർഷത്തെ ബജറ്റ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചു. യു.ഡി.എഫ് കൊണ്ടു വന്ന ഭേദഗതി ആവശ്യമുള്ളപ്പോൾ പരിഗണിക്കാമെന്ന തീരുമാനത്തോടെയാണ് ബജറ്റ് അംഗീകരിച്ചത്. ഭരണഘടന പോലും നില നിൽക്കുമോയെന്ന ആശങ്ക നില നിൽക്കുമ്പോൾ ബജറ്റിൽ രാഷ്ട്രീയമരുതെന്ന് പറയുന്നത് ഉചിതമല്ലെന്ന് ഡെപ്യൂട്ടി മേയർ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ പറഞ്ഞു. കേന്ദ്ര-കേരള സർക്കാറുകളുടെ പ്രവർത്തനവും അവരുടെ ബജറ്റും വിശകലനം ചെയ്യാതെ കോർപറേഷൻ ബജറ്റ് അവതരിപ്പിക്കാനാവില്ല. എന്നാൽ കക്ഷി രാഷ്ട്രീയം ബജറ്റിൽ പറയുന്നുമില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലന്ന സ്ഥിരം പല്ലവി പോലും പറയാനാവാത്ത വിധമാണ് ബജറ്റ് തയ്യചാറാക്കിയത്. എങ്കിലും മുൻ ബജറ്റിൽ പറഞ്ഞ എല്ലാ പദ്ധതികളുടെയും തുടർ പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുമില്ല. യു.ഡി.എഫിലെ എം.സി.സുധാമണിയാണ് ഭേദഗതി കൊണ്ടു വന്നത്. പ്രധാന വരവിനങ്ങൾ കാണിച്ചതിൽ വസ്തു നികുതി, തൊഴിൽ നികുതി, വാടക, ഡി.ആന്റ് ഒ വ്യാപാരം ഇനങ്ങളിൽ തുക കാണിച്ചത് ലഭ്യമായേക്കുന്നതിനാൽ വളരെ കുറവാണെന്നും കൂട്ടിയിട്ട് 47.46 കോടിയാക്കി കാണിക്കണമെന്നായിരുന്നു ഭേദഗതി. എന്നാൽ കണക്കുകൾ ഊതി വീർപ്പിക്കാതെയിരുന്നതാണെന്നും ആവശ്യമനുസരിച്ച് കണക്ക് പുതുക്കിക്കാണിക്കാവുന്നതേയുള്ളുവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. ഇത് യു.ഡി.എഫ് അംഗീകരിച്ചതോടെയായിരുന്നു ബജറ്റ് പാസയത്.   ബജറ്റ് ചർച്ചയിൽ യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണെന്നും ഡെപ്യൂട്ടി മേയർ സ്വപ്ന ലോകത്താണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ജനത്തിന്റെ കണ്ണിൽ പൊടിയിടുന്നു. ബജറ്റിന്റെ വിശ്വാസ്യത തന്നെ തകർത്തു. കണക്കുകൾ പലതും തെറ്റ്. ബജറ്റ് പിൻവലിച്ച് നേരായ കണക്കുള്ള ബജറ്റ് വേണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്താനാണ് ബജറ്റിലെ ആദ്യ പേജുകളെന്ന് ബി.ജെ.പി അംഗങ്ങൾ കുറ്റപ്പെടുത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒന്നും നടന്നില്ലെന്നാണ് പറയുന്നത്. കോഴിക്കോട് സ്റ്റേഷന് 444.75 കോടിയുടെ നവീകരണത്തിന് ടെണ്ടറായിട്ടുണ്ട്. അടുത്ത മാസം പണി തുടങ്ങായിരിക്കെയാണ് ബജറ്റ് പരാമർശം. കേരളത്തിന്റെദേശീയ പാത വികസനത്തിന് കേന്ദ്ര സർക്കാർ ഒന്നര ലക്ഷം കോടിയിലേറെ നൽകുമ്പോൾ കേരളം നൽകുന്നത് 5580 കോടി മാത്രമാണ്. എന്നാൽ എല്ലാ പ്രതിലോമ ശക്തികളോടും പടവെട്ടി മുന്നേറുന്നതിനിടയിൽ യാഥാർഥ്യബോധ്യമുള്ള, ദീർഘവീക്ഷണമുള്ള ബജറ്റാണിതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. കോർപറേഷൻ ചരിത്രത്തിലെ മികച്ച ബജറ്റാണിത്. കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കുള്ള ബദൽ നിർദ്ദേശങ്ങളുണ്ട്. കാര്യമില്ലാതെ പ്രതിപക്ഷം എതിർക്കുന്നു. എന്റെ വീട്ടിലെ കക്കൂസ് മാലിന്യം എനിക്ക് തന്നെ വേണം എന്ന രീതിയിലാണ് യു.ഡി.എഫ് മലിന ജല സംസ്കരണ പദ്ധതികളെ എതിർക്കുന്നത്. ആധുനിക നഗര സംവിധാനം എങ്ങനെ വികസിപ്പിക്കാമെന്നതിനുള്ള തെളിവ് ബജറ്റ് നൽകുന്നു. സമൂല മാറ്റം കൊണ്ട് വരുന്ന ബജറ്റാണിത്. എൽ.ഡി.എഫിൽ നിന്ന് പി.ദിവാകരൻ, എൻ.സി മോയിൻകുട്ടി.ഒ.സദാശിവൻ,പി.സി.രാജൻ, പി.കെ.നാസർ, സി.മുഹ്സിന, യു.ഡി എഫിൽ നിന്ന് കെ.മൊയ്തീൻ കോയ, കെ.സി.ശോഭിത, ബി.ജെ.പിയിൽ നിന്ന് ടി.റനീഷ്, നവ്യ ഹരിദാസ് തുടങ്ങി75 കൗൺസിലർമാരും ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close