KERALAlocaltop news

വയനാട് ചുരത്തില്‍ ടോറസ് ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു

 

അടിവാരം:  വയനാട്   ചുരത്തിൽ  ടോറസ് ലോറി കുടുങ്ങി ഗതാഗതം അരമണിക്കൂര്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ആറാം വളവിന് സമീപം വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്ന് കരിങ്കല്ലിന്റെ ഇന്റര്‍ ലോക്കു കട്ടകള്‍ കയറ്റി കോഴിക്കോട്ടേയ്ക്ക് വരികയായിരുന്നു ലോറി. പതിനാല് ചക്രമുള്ള ലോറിയുടെ പിന്നിലെ മൂന്ന് ചക്രങ്ങളും പൊട്ടിയതോടെ ലോറി മാറ്റാനാകാതെ റോഡിനു നടുവില്‍ കുടുങ്ങുകയായിരുന്നു. താമരശേരി ട്രാഫിക് പോലീസും ചുരം സംരക്ഷസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. മൊക്കാനിക്കെത്തി ടയര്‍ മാറ്റി രാത്രി എട്ടോടെ ലോറി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പതിനാലു മുതൽ 22 വരെ ടയറുകളുള്ള ചരക്കുലോറി വളവുകളിൽ കുടുങ്ങി ചുരത്തിൽ ഗതാഗത സ്തംഭനം പതിവായിട്ടും അധികൃതർ  പരിഹാരനടപടികൾ സ്വീകരിക്കുന്നില്ല. രാപ്പകൽ ഭേദമെന്യെ ചുരത്തിലൂടെെ ചീറിപ്പായുന്ന കരിങ്കൽ- എംസാൻഡ് കയറ്റിയ ടിപ്പറുകളും മറ്റ് വാഹനങ്ങൾക്ക് കടുത്ത ഭീഷണിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close