KERALAtop news

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10,14 തീയതികളില്‍, ഫലം 16ന്, കൊവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം

സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായിട്ട് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ 10നും മൂന്നാം ഘട്ടം ഡിസംബര്‍ 14നും നടക്കും. തിരഞ്ഞെടുപ്പ് വിഞ്ജാപനം നവംബര്‍ 12ന് വരുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ പ്രഖ്യാപിച്ചു. വോട്ടെണ്ണില്‍ ഡിസംബര്‍ 16ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം.
ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നടക്കും.
രണ്ടാം ഘട്ടത്തില്‍ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍.
മൂന്നാം ഘട്ടത്തില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍.
കൊവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യ ചെയ്യും.
1999 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. പരിശോധന പൂര്‍ത്തിയാകുന്നു. നവംബര്‍ 19നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികള്‍ നിലവില്‍ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close