KERALAlocalVIRAL

ആലഞ്ചേരി വിഷയത്തിൽ “സുപ്രീംകോടതി ഇൻ്റെർ ലൊക്യൂറ്റർമാരെ പുറത്താക്കണം” -കാത്തലിക്ക് ലേമെൻസ് അസ്സോസിയേഷൻ

കോഴിക്കോട് : മാർ   ആലഞ്ചേരി വിഷയത്തിൽ
“സുപ്രീംകോടതി
ഇൻ്റെർ ലൊക്യൂറ്റർമാരെ
പുറത്താക്കണമെന്ന്   കാത്തലിക്  ലേമെൻസ് അസ്സോസിയേഷൻ .

സഭാസ്വത്തുക്കൾ വിൽക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ
തീരുമാനമെടുക്കാൻ രൂപതാ ബിഷപ്പുമാർക്ക്
അധികാരമുണ്ട് എന്ന വാദം നിൽക്കാത്തതാണെന്ന് അസോ. പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.                    പ്രസ്താവനയുടെ പൂർണ രൂപം –

സീറോ-മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സീറോ-മലബാർ സഭയുടെ എറണാകുളം അതിരൂപതയിലെ
ഭൂമി സഭയുടെ അംഗീകാരമില്ലാതെ, നാമമാത്രമായ വിലകാണിച്ച് തൻ്റെ ആജ്ഞാനുവർത്തികളുടെപേരിൽ തീറാധാരങ്ങൾ രജിസ്റ്റർ ചെയ്ത് ട്രസ്റ്റ് പ്രോപ്പർട്ടി അന്യാധീനപ്പെടുത്തിയതും
സാമ്പത്തികത്തട്ടിപ്പും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും
വിശ്വാസവഞ്ചനയും കൃത്രിമരേഖ ചമയ്ക്കലും
ചൂണ്ടിക്കാട്ടി
ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ജോഷി വർഗീസ്
എറണാകുളം ജെ. എഫ്. എം. കോടതിയിൽ ഫയലാക്കിയ ക്രിമിനൽ കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ വിചാരണചെയ്യാൻ കോടതി ഉത്തരവായി. ഈ ഉത്തരവിനെ ചോദ്യംചെയ്ത് ആലഞ്ചേരി ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി കീഴ്ക്കോടതി ഉത്തരവുകൾ ശരിവെച്ച് ആലഞ്ചേരി കുറ്റവിചാരണയ്ക്ക് വിധേയനാകണമെന്ന്
ഉത്തരവാകുകയും ചെയ്തു. എന്നാൽ, ഈ ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് ആലഞ്ചേരി സുപ്രീംകോടതിയിൽ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷനിലാണ് ബത്തേരി രൂപതാബിഷപ്പും താമരശ്ശേരി രൂപതാബിഷപ്പും കക്ഷിചേർന്ന്, സഭാസ്വത്തുക്കൾ ട്രസ്റ്റ് അല്ലെന്നും ബിഷപ്പുമാർക്ക് സ്വത്തുക്കളിൽ അധികാരമുണ്ടെന്നും വാദിച്ചുകൊണ്ടിരിക്കുന്നത്.
വാസ്തവത്തിൽ, ആലഞ്ചേരിക്കെതിരായ ക്രിമിനൽ ചാർജ് വിഷയത്തിൽ
മൂന്നാം കക്ഷികളായ ബത്തേരി, താമരശ്ശേരി രൂപതാബിഷപ്പുമാരുടെ
ഇൻ്റെർ ലൊക്യൂറ്റർ (Inter Locutor)
പെറ്റീഷനുകൾ
നിയമപരമല്ലാത്തതിനാൽ
സുപ്രീംകോടതി തള്ളിക്കളയേണ്ടതാണ്.
ഹൈക്കോടതി നിയമവൃത്തത്തിനു പുറത്തുകടന്നു
ജഡ്ജ്മെൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു
കാണുന്നപക്ഷം,
ജഡ്ജ്മെൻറ് ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം
സുപ്രീംകോടതിക്കുണ്ട്;
മൂന്നാംകക്ഷിയുടെ ആവശ്യമില്ല.

ക്രിസ്തീയസഭ രൂപീകൃതമായിട്ടുള്ളത് പൊതുവായിട്ടാണ്. അത് ട്രസ്റ്റ് രൂപേണ ഉള്ളതാണ്. സഭാസ്വത്തുക്കൾ ആർക്കും സ്വന്തമായിട്ടുള്ളതല്ല (അപ്പോ. പ്രവ. 2: 44; 4: 32;
6: 2 – 4). അതുപോലെ ആത്മീയശുശ്രൂഷയ്ക്കായി ക്രിസ്തുവിനെപ്രതി സത്യപ്രതിജ്ഞചെയ്ത് പട്ടം എന്ന കൂദാശ സ്വീകരിച്ച മെത്രാൻ – പുരോഹിതഗണത്തോട് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്, “സഭയിൽ ഭരണകർത്താക്കളാകരുതെ”ന്നും, “ദൈവജനത്തിനുമേൽ യജമാനത്വം പുലർത്തരുതെ”ന്നും, “പ്രമാണിത്വം ചമയരുതെ”ന്നും, “അധികാരം പ്രയോഗിക്കരുതെ”ന്നും, “വലിയവനാകാനാഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആയിരിക്കണ”മെന്നും, “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്നു ” മാണ് (മർക്കോ. 10: 42- 45).
അതുപോലെ, ഭൗതിക സമ്പത്ത് മെത്രാൻ -പുരോഹിതഗണത്തിന് യേശു വിലക്കിയിരിക്കുന്നതാണ് (മത്താ. 10: 9 -10).
മെത്രാൻ -പുരോഹിതഗണം അപ്പസ്തോലന്മാരുടെ പിൻഗാമികളായി എണ്ണപ്പെട്ടെങ്കിൽ, അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത് ദൈവത്തിൻ്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന, ക്രിസ്തു വസിക്കുന്ന, സ്വർഗ്ഗരാജ്യകാര്യങ്ങൾ അന്വേഷിക്കാനാണ്; അല്ലാതെ, ഭൂമിയിലെ ഭൗതികകാര്യങ്ങൾ അന്വേഷിക്കുവാനല്ല (കൊളോ. 3: 1- 4).
മെത്രാൻ – പുരോഹിതഗണത്തോട്,
അല്മായർ നൽകുന്നത് ഭക്ഷിക്കുവാനാണ് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് (ലൂക്കോ. 10: 8).

ബത്തേരി രൂപതാബിഷപ്പും താമരശ്ശേരി രൂപതാബിഷപ്പും ആലഞ്ചേരിയും സഭാസ്വത്തുക്കൾ ട്രസ്റ്റല്ലെന്നും ബിഷപ്പുമാർക്ക് അവകാശപ്പെട്ടതാണെന്നും വാദിക്കുന്ന, ‘Code of Canons of the Eastern Church’
ക്രിസ്തീയതയ്ക്കും സന്മാർഗത്തിനും സാമൂഹികനീതിക്കും സിവിൽ റൈറ്റിനും പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യഭരണക്രമത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരാണ്. മാത്രവുമല്ല, ഈ രാജ്യത്തിൻ്റെ ജുഡീഷ്യറിയെ
അപ്രസക്തമാക്കിക്കൊണ്ട്, രൂപതകൾതോറും
വത്തിക്കാൻ കോടതികളും കോടതി നടപടികൾക്ക് കോർട്ട് ഫീസും പ്രാബല്യത്തിലാക്കിയിട്ടുള്ളതാണ് കാനോൻ നിയമം.

ക്രിമിനൽ വിചാരണ സംബന്ധിച്ച് ഒരു ഇൻ്റെർ ലൊക്യൂറ്റർ പെറ്റീഷനിൽ സുപ്രീംകോടതി
സീറോ-മലബാർ സഭാസ്വത്തുക്കൾ ട്രസ്റ്റ് അല്ലെന്നോ രൂപതാ ബിഷപ്പുമാരുടേതാണെന്നോ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്ന് ‘കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ’ വിചാരിക്കുന്നില്ല.

സീറോ-മലബാർസഭയെ പ്രതിനിധീകരിച്ച് ‘കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ’ ഹർജിക്കാരായും സീറോ-മലബാർ മേജർ
ആർച്ച് ബിഷപ്പും ഇതര
രൂപതാ ബിഷപ്പുമാരും
പ്രതികളായും കോഴിക്കോട് പ്രിൻസിപ്പൽ സിവിൽ കോർട്ടിൽ, OS No.184/1998
ആയി, Order 1 Rule 8 Section 92 C.P.C. പ്രകാരം,
ഒരു സ്കീം ഹർജി
വിചാരണയിൽ ഇരുന്നതാണ്. കോടതി ഉത്തരവ് പ്രകാരമുള്ള പരസ്യം, മാതൃഭൂമി 1998
ജൂലൈ 17 പേജ് 2-ൽ
റിപ്പോർട്ട് ചെയ്തിട്ടുള്ളതും, തല്പരരായവർ
അന്യായക്കാർ ഭാഗത്തും പ്രതികൾ ഭാഗത്തും കക്ഷി ചേർന്ന് വിചാരണ നടന്നുവരവേ, മേജർ ആർച്ച് ബിഷപ്പ് അടക്കമുള്ള രൂപതാമെത്രാന്മാർ ദുഷ്തർക്കങ്ങൾ ഉന്നയിച്ച്
സിവിൽ റിവിഷൻ പെറ്റീഷനുകൾ തുടരെത്തുടരെ ഫയൽചെയ്ത്, ഹൈക്കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ച് വിധിതീർപ്പിന്
തടസ്സങ്ങൾ സൃഷ്ടിച്ച് 1998
മുതൽ 2016 വരെ
തെളിവെടുപ്പിനെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. എഴുപുന്ന സെൻറ് റാഫേൽ പള്ളി വസ്തുതർക്ക കേസിൽ, പാറായിൽ ഫാമിലി പി എ. ലാലൻ തരകൻ മുതൽപേർ ഫയലാക്കിയ Section 92 C. P.C. സ്വകാര്യഹർജിയിൽ ആലപ്പുഴ ജില്ലാ കോടതി അനുവദിച്ച ലീവ് ഉത്തരവ് ചോദ്യംചെയ്ത് മേജർ ആർച്ച് ബിഷപ്പ് തുടങ്ങിയ പ്രതികൾ ഹൈക്കോടതിയിൽ, C.R.P. No.122/ 2010 ആയി റിവിഷൻ പെറ്റീഷൻ ഫയലാക്കി വാദി – പ്രതികൾ ധാരണയിലെത്തിക്കൊണ്ട്,
കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ്റെ കേസിനെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ, എഴുപുന്ന സെൻറ് റാഫേൽ പള്ളി റോമൻ (ലത്തീൻ) റീത്തിൻ്റെ പള്ളിയാണെന്ന്
അടിസ്ഥാന Sec. 92 Live Petition Prayer- നു
വിരുദ്ധമായി വാദംപറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച്
മേജർ ആർച്ച് ബിഷപ്പിന് അനുകൂലമായി, ചർച്ച് ബിഷപ്പിന്റെ റൈറ്റാണെന്ന് തെറ്റായ വിധിയുണ്ടാക്കുകയാണ് വാദി-പ്രതികൾ ചെയ്തിട്ടുള്ളത്.
കേരള ഹൈക്കോടതിയുടെ

2016 മെയ് 23-ലെ ഈ തെറ്റായ വിധി ഹൈക്കോടതിനിയമമായതോടെ, കോഴിക്കോട് പ്രിൻസിപ്പൽ സിവിൽ
കോടതിയിൽ OS No.184/1998 Order 1 Rule 8 Section 92 C.P.C. സ്കീം ഹർജിയിലെ ലീവ് കോടതി പിൻവലിച്ച് കേസ് കുറവു ചെയ്തു.

കാത്തലിക് ലേമെൻസ് അസ്സോസിയേഷന്,
സീറോ-മലബാർസഭയെ പ്രതിനിധീകരിച്ച് മേജർ ആർച്ച് ബിഷപ്പ് അടക്കമുള്ള രൂപതാബിഷപ്പുമാരെ
വിചാരണചെയ്യാനും കേസുവഴി അന്തിമവിധി സമ്പാദിക്കാനും, സഭാചരിത്രത്തിൽ ആദ്യമായി കോഴിക്കോട് പ്രിൻസിപ്പൽ സിവിൽ കോടതി നൽകിയ അനുമതി പിൻവലിച്ചതും
കേസ് കുറവുചെയ്തതും ആയതിന് ആധാരമായ ഹൈക്കോടതി C.R.P. No. 122/2016-ലെ ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ടും
കാത്തലിക് ലേമെൻസ് അസ്സോസിയേഷൻ, കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ R.F.A. No.217/2017 ആയി അപ്പീൽ ഹർജി ഫയലാക്കി വാദംപറഞ്ഞ് അഡ്മിഷൻ നേടി ഫൈനൽ ഹിയറിങ്ങിനും തീർപ്പിനും വച്ചിട്ടുള്ളതാണ്.

ഈ കേസിലോ, അല്ലെങ്കിൽ മേജർ ആർച്ച് ബിഷപ്പും ഇതര രൂപതാബിഷപ്പുമാരും
ഏതെങ്കിലുമൊരു പ്രിൻസിപ്പൽ സിവിൽ കോടതിയിൽ, Order 1Rule 8 Section 92 സി.പി.സി. പ്രകാരം, പബ്ലിക്കേഷൻ ഹർജി ഫയലാക്കി
തെളിവുകൾ നൽകി, പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും മതപരമായ ട്രസ്റ്റ് അല്ലെന്നും ഇവ ബിഷപ്പുമാരുടെ അധികാരത്തിൽ ഉള്ളതാണെന്നുമുള്ള ജഡ്ജ്മെൻ്റും ഡിക്രിയും സമ്പാദിക്കുകയാണ് മെത്രാന്മാർ നിയമപരമായി ചെയ്യേണ്ടത്. അല്ലാതെ, ഒരു ഇൻ്റെർ ലൊക്യൂറ്റർ പെറ്റീഷൻ വിഷയത്തിൽ സുപ്രീം കോടതിയിൽനിന്ന്
സഭാസ്വത്ത് മതപരമായ ട്രസ്റ്റ് അല്ലെന്നും ബിഷപ്പുമാർക്ക് അധികാരപ്പെട്ടതാണെന്നും സ്ഥാപിച്ചെടുക്കാനുള്ള ആലഞ്ചേരിയുടെയും ബത്തേരി ബിഷപ്പിന്റെയും താമരശ്ശേരി ബിഷപ്പിന്റെയും വ്യാമോഹം അപഹാസ്യമാണെന്നേ
‘കാത്തലിക് ലേമെൻസ് അസ്സോസിയേഷ’ന് പറയാനുള്ളൂ.

‘കാത്തലിക് ലേമെൻസ് അസ്സോസിയേഷ’നുവേണ്ടി,

എം. എൽ. ജോർജ് മാളിയേക്കൽ
(സെക്രട്ടറി, CLA)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close