
കോഴിക്കോട് : പുതിയ ബസ്സ്റ്റാൻഡ് ഫോക്കസ് മാളിന് സമീപം ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന സബ് ഇൻസ്പെക്ടർ സജിയെ അസഭ്യം പറയുകയും ഡ്യൂട്ടിക്ക് തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ കോഴിക്കോട് മാനാഞ്ചിറ CMC കോളനിയിലെ വൈശാഖൻ (37 ) നെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു . ജൂലൈ
15 ന് വൈകിട്ട് ഫോക്കസ് മാളിന് മുൻവശം ലെഫ്റ്റ് ഫ്രീ സൈഡിൽ KL-11-BL-7203 ഓട്ടോറിക്ഷ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ നിർത്തിയിട്ടതിന് നടപടി സ്വീകരിക്കാനായി ഫോട്ടോ എടുത്ത സമയം ഓട്ടോ ഡ്രൈവറായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസറെ അസഭ്യം പറയുകയും, ഓട്ടോ റോഡിൽനിന്നും മാറ്റാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് മറ്റാരു ഡ്രൈവറെ ഉപയോഗിച്ച് വാഹനം മാറ്റാൻ ശ്രമിയ്ക്കുന്നതിനിയെ പ്രതി ഓഫീസറെ ആക്രമിക്കുകയായിരുന്നു. കസബ പോലീസ് സ്റ്റേഷനിൽ പ്രതിയ്ക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.




