KERALAtop news

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനം, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും, മത്സ്യത്തൊഴിലാളികള്‍ക്ക് 2450 കോടിയുടെ പുനര്‍ഗേഹം പദ്ധതി

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ഇത് ഫെഡറല്‍ സംവിധാനത്തിന് ഭൂഷണമല്ലെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. കോവിഡ് മരണ നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചു. ജനാധിപത്യം, മതനിരപേക്ഷത, എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സ്ത്രീ സമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കും. 6.6% സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട്് ഭവനുകളാക്കും. കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും. ഇലക്ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ ഓഫീസുകളിലും നടപ്പിലാക്കും. വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ കണ്‍വീനര്‍ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടിയുടെ പുനര്‍ഗേഹം പദ്ധതി. ഗോത്ര വര്‍ഗ മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുറക്കും.
ഒമ്പത് മണിയോടെ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് മണിക്കൂര്‍ നീണ്ടു നയ പ്രഖ്യാപന പ്രസംഗം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close