KERALAlocaltop news

ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റല്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

 

കോഴിക്കോട്: സ്‌ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റലിനുള്ള അവാര്‍ഡ് ആസ്റ്റര്‍ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ബാധിതരായ രോഗികള്‍ക്ക് ലഭിക്കുന്ന ചികിത്സയുടേയും ശസ്ത്രക്രിയയുടേയും നിലവാരം, സ്‌ട്രോക്കില്‍ നിന്ന് വിമുക്തി നേടുന്ന രോഗികളുടെ അനുഭവം, പശ്ചാത്തല സൗകര്യങ്ങള്‍, മരണത്തെ അതിജീവിക്കുന്നവരുടെ നിരക്ക്, എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളെ സമഗ്രമായി പരിഗണിച്ചാണ് അഭിമാനാര്‍ഹമായ നേട്ടം ആസ്റ്റര്‍ മിംസിന് ലഭ്യമായത്.

കോഴിക്കോട് എ. എസ്. പി ശ്രീ. കെ.പി അബ്ദുള്‍ റസാഖില്‍ നിന്ന് ടീന ആനി ജോസഫ് (ഓപ്പറേഷന്‍സ് മാനേജര്‍-ന്യൂറോസയന്‍സസ്), ബബിത പീറ്റര്‍ (സ്‌ട്രോക്ക് നഴ്‌സ്) എന്നിവര്‍ ചേര്‍ന്ന് ആസ്റ്റര്‍ മിംസിന് വേണ്ടി അവാര്‍ഡ് കരസ്ഥമാക്കി. ചടങ്ങിന്റെ ഭാഗമായി സ്‌ട്രോക്ക് ബോധവത്കരണ പരിപാടികളും സ്‌ട്രോക്ക് ഹീറോസിനുള്ള അവാര്‍ഡ് ദാനവും നടന്നു. ഡോ. അഷറഫ് വി. വി. സ്വാഗതം പറഞ്ഞ ചടങ്ങ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ. പി. അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ഫര്‍ഹാന്‍ യാസിന്‍ ( കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍-ആസ്റ്റര്‍ മിംസ്), ഡോ. ജേക്കബ് പി ആലപ്പാട്ട്, ഡോ. അബ്രഹാം മാമ്മന്‍, ഡോ. പോള്‍ ജെ ആലപ്പാട്ട്, ഡോ. ശ്രീവിദ്യ എല്‍ കെ, ഡോ. സച്ചിന്‍ സുരേഷ് ബാബു, ഡോ. കെ. ജി. രാമകൃഷ്ണന്‍, ഡോ. വേണുഗോപാലന്‍ പി. പി, ഡോ. നൗഫല്‍ ബഷീര്‍, ഡോ. അബ്ദുറഹിമാന്‍ കെ. പി. എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close