KERALAlocaltop news

നെന്മേനി, അമ്പലവയൽ പഞ്ചായത്തിൽ വ്യാപകമായ കൃഷി നാശത്തിന് നഷ്ട്ട പരിഹാരം നൽകണം കിസാൻ സഭ

അമ്പലവയൽ :
നെന്മേനി, അമ്പലവയൽ പഞ്ചായത്തിലെവിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും, മഴയിലും ഉണ്ടായ വ്യാപകമായ കൃഷി നാശത്തിന് റവന്യൂ വകുപ്പ് നഷ്ട്ട പരിഹാരം നൽകണമെന്ന് കിസാൻ സഭ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിൽ കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. നൂറ്കണക്കിന് വാഴയും റബ്ബറും, കവുങ്ങുമാണ് കാറ്റിൽ നിലം പൊത്തിയിരിക്കുന്നത്. വീടുകൾക്ക് നാശനഷ്ട്ടം ഉണ്ടായി. വൈത്യുദി ബന്ധം ഈ മേഖലയിൽ പൂർണ്ണമായും വിഛേദിക്കപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ട്ടമാണ് കർഷകർക്ക് ഈ മേഖലയിൽ സംഭവിച്ചിരിക്കുന്നത്. ബത്തേരി മണ്ഡലം LDF കൺവീനർ അഡ്വ. കെ ഗീവർഗീസിന്റെ 700 ൽ പരം റബ്ബർ മരങ്ങളാണ് കാറ്റിലും മഴയിലും നശിച്ചത്. റവന്യു അധികാരികൾ ഈ പ്രദേശങ്ങളിൽ സന്ദർശനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു കിസാൻ സഭ നേതാക്കളായ CM സുധീഷ്, N ഫാരീസ്, സതീഷ് കരടിപ്പാറ, അഡ്വ. എബി ചെറിയാൻ ലെനിൻ സ്റ്റീഫൻ, E C അനീഷ്‌ കുമാർ, അമൽ ശശി, M R ശ്രീനിവാസൻ തുടങ്ങിയവരും സന്ദർശനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close