KERALAlocaltop news

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോഴിക്കോട് : കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയായ തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് @ ബെൻസ് യൂസഫ് (51 ) നെയാണ് KAAPA നിയമപ്രകാരം ജയിലിലടച്ചത്.
പ്രതിയ്ക്ക് കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെയും, തിരുവനന്തപുരം ജില്ലയിലെയും വിവിധ പോലീസ് സ്റ്റേഷനിൽ മാരകായുധങ്ങളായ കോൺക്രീറ്റ് കഷ്ണം, ടൈൽ മുതലായ ഉപയോഗിച്ചും കൈകൊണ്ടും മരണംവരെ സംഭവിക്കാവുന്ന ദേഹോപദ്രവം ഏൽപ്പിച്ചതിനും, സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തിയതിനും, അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനും, പണവും മറ്റു വിലപിടിപ്പുള്ള മുതലുകളും കവർച്ച ചെയ്യതിനും മറ്റുമായി നിരവധി കേസ്സുകൾ നിലവിലുണ്ട്. 26.01.2025 തിയ്യതി കിണാശ്ശേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന വീടിന്റെ പണിയ്ക്കായി വീട്ടുടമസ്ഥൻ വാങ്ങി സൂക്ഷിച്ച് വെച്ചിരുന്ന 40000 രൂപയോളം വിലവരുന്ന ഇലക്ട്രിക്ക് പ്ലംബിങ്ങ് സാധനങ്ങൾ മോഷണം നടത്തിയതിന് കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും, കോഴിക്കോട് ജില്ലാജയിലിൽ കഴിഞ്ഞുവരികയുമാണ്.
തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയിൽ നിരവധി കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്നാണ് പ്രതിക്കെതിരെ കസബ പോലീസ് KAAPA നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ, കോഴിക്കോട് സിറ്റി സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാകലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close