
തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്.ഇത്തവണ എല്‍ഡിഎഫിനെ പുറത്താക്കി ഭരണം പിടിക്കുമെന്ന് പറയുകയാണ് കെ മുരളീധരന്‍.പ്രചാരണത്തിന് ശശി തരൂര്‍ എംപി എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.ശശി തരൂര്‍ നെഹ്രു കുടുംബത്തെ കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ബാധിക്കില്ല. ശശി തരൂരിനെ വിജയിപ്പിക്കാന്‍ അഹോരാത്രം ജോലി ചെയ്ത പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണിത്. നെഹ്രു കുടുംബം കോണ്‍ഗ്രസിന്റെ അഭിമാനമാണ്. അവരെല്ലാം ലോക്‌സഭയിലൂടെ ജയിച്ചുവന്നവരാണ്. രാജ്യസഭയിലൂടെ എത്തിയതല്ല. നെഹ്രു കുടുംബത്തിലുള്ളവരെ മാറ്റി നിര്‍ത്താന്‍ സാധിക്കുമോ എന്നും മുരളീധരന്‍ ചോദിച്ചു.ശശി തരൂരിനെ മാറ്റി നിര്‍ത്തില്ല. ദേശീയ പ്രവര്‍ത്തക സമിതി അംഗമാണ് തരൂര്‍. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ട്. പ്രചാരണത്തിന് എത്തിയാല്‍ സേവനം പരമാവധി ഉപയോഗപ്പെടുത്തും. പ്രചാരണം തുടങ്ങിയിട്ടേയുള്ളൂ. രണ്ടാംഘട്ട പ്രചാരണത്തിന് തരൂര്‍ എത്തുമെന്നാണ് കരുതുന്നത് എന്നും കെ മുരളീധരന്‍ പറഞ്ഞു.യാതൊരു അഭിപ്രായ വ്യത്യാസവും ഇത്തവണയില്ല. എല്ലാവരും ഒരുമിച്ചാണ് രംഗത്തിറങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസില്‍ അപശബ്ദമല്ല. ഘടകകക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തവണ ബിജെപി പിക്ചറില്‍ നിന്ന് ഔട്ടാകും. എല്‍ഡിഎഫില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.
more news:ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ മുരളീധരനാണ്. കോണ്‍ഗ്രസ് 87 സീറ്റിലാണ് മല്‍സരിക്കുന്നത്. മുസ്ലിം ലീഗും ആര്‍എസ്പിയും അഞ്ച് വീതം സീറ്റുകളിലും സിഎംപിക്ക് മൂന്ന് സീറ്റും നല്‍കി. ഫോര്‍വേഡ് ബ്ലോക്ക് ഒരു സീറ്റില്‍ മല്‍സരിക്കും. ആര്‍എസ്പിയുടെ ഒരു സീറ്റ് ഇത്തവണത്തേക്ക് കോണ്‍ഗ്രസിന് കൊടുത്തു. അതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 88 സീറ്റില്‍ മല്‍സരിക്കും.എല്ലാ ഡിവിഷവുകളെയും ബന്ധിപ്പിച്ച് വാഹന പ്രചാരണ ജാഥ നടത്തുകയാണ് യുഡിഎഫ്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ കൂടിയാണ് ഇനി തീരുമാനിക്കാനുള്ളത്. അതേസമയം,പ്രധാന മുഖങ്ങളെ തന്നെയാണ് എല്‍ഡിഎഫും ബിജെപിയും കളത്തിലിറക്കിയിരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. 35 സീറ്റില്‍ നിന്ന് ഇത്തവണ 51 കടക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.




