Businesstop news

ഇകോം എക്സ്പ്രസ് കേരളത്തിൽ ലാസ്റ്റ്മൈൽ ഡെലിവറി ഫ്രാഞ്ചസികളെ ക്ഷണിക്കുന്നു

ഗുരുഗ്രാം :ഇ-കൊമേഴ്‌സ് വ്യവസായത്തിന് സാങ്കേതിക വിദ്യയിലൂന്നി സേവനം നടത്തുന്ന പ്രശസ്ത കമ്പനിയായ ഇകോം എക്സ്പ്രസ്, ഓൺ‌ലൈൻ ഓർഡർ സാധനങ്ങളുടെ   വിതരണം ചെയ്യുന്നതിനായി  കേരളത്തിൽ വിവിധയിടങ്ങളിൽ ഫ്രാഞ്ചസികൾ നടത്താനുള്ള അപേക്ഷകൾ ക്ഷണിച്ചു.

പ്രധാന നഗരങ്ങളും പട്ടണങ്ങളുമായ തിരുവനന്തപുരം, കൊച്ചിൻ, കോഴിക്കോട്, കോട്ടയം, കണ്ണൂർ, കൊല്ലം, മൂന്നാർ, ആലപ്പുഴ, കാസർഗോഡ്, തൃശൂർ പാലക്കാട്, സുൽത്താൻ ബത്തേരി, വണ്ടിപെരിയാർ, വടകര, നെയ്യാറ്റിൻകര , തൊടുപുഴ, രാജകുമാരി, തൃപ്രയാർ, തിരൂർ, ആറ്റിങ്ങൽ, വൈക്കം, അടിമാലി, ടെക്നോപാർക്ക് കാമ്പസ്, കുന്നംകുളം, കൊട്ടാരകര, തോപ്പുംപടി എന്നിവയുൾപ്പെടെ കേരളത്തിലെ മിക്ക പിൻ കോഡുകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഗുരുഗ്രാം ആസ്ഥാനമായുള്ള ഇകോം എക്സ്പ്രസ് 2012 ൽ  ആണ് പ്രവർത്തനം ആരംഭിക്കുന്നത്.  ഇന്ത്യൻ ലോജിസ്റ്റിക് വിതരണ വ്യവസായത്തിൽ  മൊത്തത്തിൽ 100 വർഷത്തിലേറെ പ്രവർത്തന  പരിചയമുള്ള ടി. എ കൃഷ്ണൻ, മഞ്ജു ധവാൻ, കെ. സത്യനാരായണ, സഞ്ജീവ് സക്സേന എന്നിവർ ചേർന്നാണ് സ്ഥാപനം ആരംഭിച്ചത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഇകോം എക്സ്പ്രസിന് ഫ്രാഞ്ചസികൾ ഉണ്ട്, കൂടാതെ ഇന്ത്യയിലെ 27,000+ പിൻ കോഡുകളിലായി 2650 + പട്ടണങ്ങളിൽ പ്രവർത്തിക്കുന്നു. ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗ ഡ്, ദില്ലി, ഗോവ, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ. എന്നിവ അടക്കം 20 സംസ്ഥാനങ്ങളിൽ  ഒരു സമ്പൂർണ്ണ സംസ്ഥാന കവറേജ്  തന്ത്രം ആവിഷ്കരിച്ച     ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ലോജിസ്റ്റിക് കമ്പനിയാണ്  ഇകോം. ആഴത്തിലുള്ള എത്തിച്ചേരൽ തന്ത്രത്തിലൂടെ കമ്പനിക്ക് 1.2 ബില്ല്യൺ ആളുകളിലേക്ക് എത്തിച്ചേരാനുള്ള കഴിവുണ്ട്, അതായത് ഇന്ത്യയിലെ ജനസംഖ്യയുടെ 92% + പേരിലേക്കും  സർവ്വീസ് കമ്പിനി വാഗ്ദാനം ചെയ്യുന്നു.

“കേരളത്തിലെ തങ്ങളുടെ സേവനം  ഇതിനകം സംസ്ഥാനത്ത് 100% ആണ്. . എന്നിരുന്നാലും ഈ മേഖലയിലെ ബിസിനസ്സ് വർദ്ധനവ് കണക്കിലെടുക്കുമ്പോൾ,  പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനുള്ള കമ്പിനിയുടെ താൽപര്യമാണ് പുതിയ ഫ്രാഞ്ചസികളെ ക്ഷണിക്കുന്നതെന്ന് ഇകോം  എക്സ്പ്രസ്  കസ്റ്റമർ എക്സ്പീരിയൻസ് ഇവിപി   ഹേമന്ത് ബിഷ്നോയ് പറഞ്ഞു,

കൂടുതൽ വിവരങ്ങൾക്ക്,  സന്ദർശിക്കുക: https://ecomexpress.in/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close