Healthtop news

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള സൗജന്യ വെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്നു.

പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വൃക്കമാറ്റിവെക്കലിന് തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും, കുറഞ്ഞ ചെലവിലൂടെ വൃക്കമാറ്റിവെക്കല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതിനെക്കുറിച്ചും വെബ്ബിനാര്‍ ചര്‍ച്ച ചെയ്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250ല്‍ അധികം പേരാണ് വെബ്ബിനാറില്‍ പങ്കെടുത്തത്. നിരവധി പേരുടെ സംശയങ്ങള്‍ക്കും യോഗത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ തത്സമയം മറുപടി പറഞ്ഞു.

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. സജിത്ത് നാരായണന്‍, ഡോ. ഇസ്മയില്‍ എന്‍. എ, ഡോ. ഫിറോസ് അസീസ്, ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ആര്‍. ഡോ. ജിതിന്‍ ലാല്‍, പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ഡോ. രഹ്ന കെ റഹ്മാന്‍, സി. ഇ. ഒ. ഫര്‍ഹാന്‍ യാസിന്‍, സി. എം. എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ അന്‍ഫി മിജോ തുടങ്ങിയവർ സംസാരിച്ചു.

Spread the love

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close