KERALAlocaltop news

കാവിവത്കരണത്തിന് ബി.ജെ.പി പാർലമെന്റിനെ പ്രയോജനപ്പെടുത്തുന്നു : മന്ത്രി എ.കെ ശശീന്ദ്രൻ

അഡ്വ. പി.എം സുരേഷ് ബാബുവിന് സ്വീകരണം നൽകി

കോഴിക്കോട്: ഇന്ത്യയെ വർഗീയ വത്കരിക്കാനും കാവിവത്കരിക്കാനും ബി.ജെ.പി പാർലമെന്റിനെയും പ്രയോജനപ്പെടുത്തുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വഖ്ഫ് ഭേദഗതി ഉൾപ്പെടെ ക്രൂരമായ മതേതര വിരുദ്ധ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി (എസ്) സംസ്ഥാന വർക്കിങ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ. പി.എം സുരേഷ് ബാബുവിന് പാർട്ടി കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനം തടസപ്പെടുത്തുന്ന നീക്കങ്ങളാണ് കേന്ദ്രം തുടരുന്നത്. നിരവധി ജീവൻ പൊലിഞ്ഞ വയനാട് ദുരന്തത്തിൽ പോലും കേന്ദ്ര സർക്കാർ സഹായധനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം സംഘടനാ മര്യാദകൾ പാലിച്ചുകൊണ്ടായിരിക്കണം നേതാക്കൾ പാർട്ടിയെ മുന്നോട്ടു നയിക്കേണ്ടത്. ഇന്നലകളിലെ പോരായ്മകളെ തിരുത്തി സംഘടനയെ ചലിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ പി.എം സുരേഷ് ബാബുവിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ദിവാകരൻ അധ്യക്ഷനായി. മന്ത്രി എ.കെ ശശീന്ദ്രൻ സുരേഷ് ബാബുവിനെ പൊന്നാടയണിയിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ആലിക്കോയ എന്നിവർ മെമന്റോ സമർപ്പണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ജോബ് കാട്ടൂർ, സംസ്ഥാന സെക്രട്ടറിമാരായ പി. സുധാകരൻ, ഒ. രാജൻ, അഡ്വ. എം.പി സൂര്യനാരായണൻ, സി. സത്യചന്ദ്രൻ, പി.പി രാമകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി അഭിലാഷ് ശങ്കർ, പി.എം ജോസഫ്, സി.പി അബ്ദുറഹ്മാൻ സംസാരിച്ചു. അജ്മൽ മാങ്കാവ് സ്വാഗതവും എച്ച്.എ സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. അഡ്വ. പി.എം സുരേഷ് ബാബു മറുപടി പ്രസംഗം നടത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close