
കോഴിക്കോട് : വീട്ടിൽ വില്പനക്കായി സൂക്ഷിച്ച MDMA യുമായി രണ്ട് യുവാക്കൾ പിടിയിലായി. കുറ്റിച്ചിറ സ്വദേശി തങ്ങൾസ് റോഡിൽ മൂച്ചി ഹൗസിൽ ബർജീസ് റഹ്മാൻ കെ.ടി (29) വയനാട് സ്വദേശി ബത്തേരി മേനകത്ത് ഹൗസിൽ ഫസൽ മെഹബൂബ് എം (27) എന്നിവരെ സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ ശ്രീസിത സി.എസ് ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്നാണ് പിടികൂടിയത്.
കുറ്റിച്ചിറ തങ്ങൾസ് റോഡിലെ ബർജീസ് റഹ്മാൻ താമസിക്കുന്ന വീട്ടിൽ ടൗൺ പോലീസും , ഡാൻസാഫും നടത്തിയ പരിശോധനയിലാണ്. 17.950 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. ഇവർ രണ്ട് പേരും വിൽപനക്കായി MDMA ‘ ബംഗളൂരുവിൽ നിന്നും കൊണ്ട് വന്നതാണ്. കൊണ്ട് വന്ന MDMA ചെറു പാക്കറ്റുകളാക്കിയ ശേഷം കുറ്റിച്ചിറ , ബിച്ച് ഭാഗങ്ങളിൽ എത്തുന്ന യുവാക്കളെയും , വിദ്യാർഥികളെയും കേന്ദ്രീകരിച്ചായിരുന്നു ലഹരിവിൽപ്പന. പിടിയിലായ രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. മുമ്പ് കേസിൽപ്പെട്ട് കണ്ണൂർ ജയിലിൽ നിന്നാണ് ഇവർ സുഹൃത്തുക്കളായത്. ലഹരി ഉപയോഗത്തിനും , ആർഭാട ജീവിതം നയിക്കാനും പണം കണ്ടെത്താനാണ് ഇവർ ലഹരികച്ചവടത്തിലേക്കിറങ്ങിയത്. ബർജീസ് റഹ്മാന് 1300 ലഹരി ഗുളികകളുമായി പിടി കൂടിയതിന് മീനങ്ങാടി എക്സൈസിലും, ലഹരി ഗുളികളുമായി പിടി കൂടിയതിന് നടക്കാവ് സ്റ്റേഷനിലും, ലഹരി ഉപയോഗിച്ചതിന് ടൗൺ ചെമ്മങ്ങാട് സ്റ്റേഷനിലും കേസുണ്ട്. ഫസൽ മെഹബൂബിന് നൂൽ പുഴയിൽ നിന്നും 12 ഗ്രാം എം ഡി എം എ പിടികൂടിയതിന് കേസുണ്ട്. ബംഗളൂരുവിൽ നിന്നും ഇവർക്ക് ലഹരിമരുന്ന് കൈമാറുന്നവരെ പറ്റിയും , സിറ്റിയിൽ ഇവരോട് MDMA വാങ്ങി ഉപയോഗിക്കുന്നവരെ പറ്റിയും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ അവ്ദുറഹ്മാൻ കെ , എ.എസ് ഐ അനീഷ് മൂസ്സേൻവീട് , തൗഫീക്ക് ടി.കെ , ദിനീഷ് പി.കെ , മുഹമദ്ദ് മഷ്ഹൂർ കെ.എം , അതുൽ ഇവി ടൗൺ സ്റ്റേഷനിലെ എസ്. ഐ കിരൺ , എ.എസ് ഐ സജീവൻ , ബിനിൽകുമാർ , ജിത്തു , റിജീഷ് , ശ്രീജേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.




