localtop news

ഇ പി ജയരാജന്റെ ആത്മകഥക്കിടേണ്ട പേര് കള്ളന്റെ ആത്മകഥ, തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

തൃശൂർ :ഇപി ജയരാജന്റെ ആത്മകഥയ്ക്ക് നൽകേണ്ട പേര് കള്ളന്റെ ആത്മകഥ എന്നാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.ഇതിന്റെ പേരില്‍ ഒരുകേസ് കൂടി ഇനി ഉണ്ടായാല്‍ തനിക്ക് പ്രശ്‌നമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനെക്കാളും വലിയ ആളാണ് ഇപി ജയരാജന്‍ എന്ന് താന്‍ കരുതുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.മകനെ ഫോണില്‍ വിളിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാനായി തോന്നിയെന്നാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്.ഒരു ഫോണ്‍ വന്നാല്‍ അത് മകനെ സ്ഥാനാര്‍ഥിയാക്കാനാണ് എന്ന് ഇപിക്ക് തോന്നുന്നത് എങ്ങനെയാണെന്നും ശോഭ ചോദിച്ചു.ആ സ്ത്രീയേ പരിചയമേ ഇല്ലെന്നാണ് ആദ്യം ഇപി പഞ്ഞത്.

more news:കോഴിക്കോട് പിടിച്ചെടുക്കാന്‍ രമേശ് ചെന്നിത്തല, കൊച്ചിയില്‍ വി ഡി, തലസ്ഥാനത്ത് കെ മുരളീധരന്‍

പുസ്തകം വായിച്ചപ്പോള്‍ താന്‍ ഉള്ളിന്റെയുള്ളില്‍ ചിരിക്കുകയായിരുന്നു. താന്‍ പറഞ്ഞ ഒരോകാര്യവും മറനീക്കി പുറത്തുവരുന്നതാണ് അതിലുള്ളത്. ബാക്കി കാര്യങ്ങളെല്ലാം ജയരാജനെ കൊണ്ട് പറയിപ്പിക്കാന്‍ താന്‍ ഈ പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ടാകുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.രാമനിലയത്തില്‍ താന്‍ മൂന്ന് തവണയാണ് പോയത്. ഒരു തവണ സുരേഷ് ഗോപിയെ കാണാനും രണ്ടാമത് അന്നത്തെ ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാനെയും മൂന്നാമത് സഖാവ് ഇപി ജയരാജനെയും കാണാനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.അന്ന് ഇരുപത്തിനാലുമണിക്കൂര്‍ കൂടി കഴിഞ്ഞിരുന്നെങ്കിൽ ബിജെപിയുടെ ഷാള്‍ ഇപി ജയരാജന്റെ കഴുത്തിലണിഞ്ഞേനേ എന്നും ശോഭ പറഞ്ഞു.
തന്റെ മകനെ ബിജപി സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം നടന്നുവെന്ന് ഇപി ജയരാജന്‍ തൻ്റെ ‘ഇതാണെന്റെ ജീവിതം’ ആത്മകഥയിലൂടെയാണ് വെളിപ്പെടുത്തിയത്. ശ്രമം നടത്തിയത് ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ്.

എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോണ്‍ നമ്പര്‍ വാങ്ങി, നിരന്തരം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഇ പി ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് ഒന്നുരണ്ടു തവണ അവനെ വിളിച്ചു. അതൊരു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമമാണെന്നു തോന്നി. അവന്‍ ഫോണ്‍ എടുത്തില്ല. ഇവര്‍ സദുദ്ദേശ്യത്തോടെയല്ല വിളിക്കുന്നത് എന്നു മനസ്സിലാക്കിക്കൊണ്ടായിരുന്നു അത്. എന്നിട്ടും അവര്‍ എത്ര നിസാരമായാണ്, തികഞ്ഞ ആധികാരികതയോടെയെന്നോണം പച്ചക്കള്ളം പറഞ്ഞതെന്ന് നേതാവ് തുറന്നടിച്ചു.’വീണ്ടും വിവാദം’ എന്ന അധ്യായത്തിലാണ് ഇപി ഇക്കാര്യം പറയുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close