
വാഷിങ്ടണ്‍: പ്രമേഹവും പൊണ്ണത്തടിയും പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ അമേരിക്കയിലേക്കു പുറപ്പെട്ടു പോവുന്നതിന് മുന്‍പ് രണ്ടു വട്ടം ചിന്തിക്കണം.കാരണം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച പുതിയ നിയമങ്ങള്‍ പൊണ്ണത്തടിയുള്ളവര്‍ക്കും പ്രമേഹമുള്ളവര്‍ക്കും ഒട്ടും അനുകൂലമല്ല.യുഎസില്‍ താമസിക്കാന്‍ അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അവരുടെ വിസ അപേക്ഷ നിരസിക്കപ്പെടാം എന്നാണ് പുതിയ നിയമം പറയുന്നത്.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ക്കും കോണ്‍സുലാര്‍ ഓഫീസുകള്‍ക്കും അയച്ചു. വിസ അപേക്ഷകരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അമേരിക്കയുടെ ആരോഗ്യ സംവിധാനത്തില്‍ ഒരു സാമ്പത്തിക ഭാരമായി മാറാതിരിക്കാനാണ് ഈ മുന്‍കരുതല്‍.യുഎസ് വിസ അനുവദിക്കുന്നതിന് മുമ്പുള്ള ആരോഗ്യ പരിശോധന വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു മാനദണ്ഡമാണ്. പുതിയ നിയമം അനുസരിച്ച് വിസ അപേക്ഷന്റെ ആരോഗ്യ സംബന്ധമായ അപകട സാധ്യതകള്‍ അടിസ്ഥാനമാക്കി അപേക്ഷ നിരസിക്കാന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു.
more നൂതന ആശയങ്ങൾ പങ്കിടാം ; നാംകോസ് കാർഷിക സെമിനാർ “ഫാം ടു കൺസ്യൂമർ തിങ്കളാഴ്ചnews:
വിസ അനുവദിച്ച ശേഷം ഭാവിയില്‍ രാജ്യത്തിനുണ്ടായേക്കാവുന്ന ആരോഗ്യച്ചെലവുകള്‍ കണക്കാക്കിയും അപേക്ഷ നിരസിക്കപ്പെടാം.വിദേശത്തു നിന്ന് യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഉത്തരവ്. വിദേശത്തു നിന്നുള്ള കുടിയേറ്റം പരമാവധി കുറയ്ക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി എച്ച്-1 ബി വിസ നടപടികളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ട്രംപ് അധികാരത്തിലേറിയ ശേഷം യുഎസില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശ പൗരന്മാരെ നാടുകടത്തിയിരുന്നു. അഭയാര്‍ത്ഥി പ്രവേശനവും പരിമിതമാക്കി. വിവിധ വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കുള്ള വ്യവസ്ഥകളും കര്‍ശനമാക്കിയിട്ടുണ്ട്.അപേക്ഷകന്റെ ആരോഗ്യം പരിഗണിച്ചുവേണം അയാള്‍ക്ക് വിസ അനുവദിക്കേണ്ടത് എന്നാണ് പുതിയ നിയമം പറയുന്നത്.
more news:ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് യാത്രചെയ്യാം..ഓപ്പറേഷൻ രക്ഷിതയുമായി പൊലീസ്..
ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, ക്യാന്‍സര്‍, പ്രമേഹം, മെറ്റബോളിക് രോഗങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ മെഡിക്കല്‍ അവസ്ഥകള്‍ ഉള്ളവരുടെ പരിചരണത്തിന് ലക്ഷക്കണക്കിന് ഡോളര്‍ വേണ്ടി വന്നേക്കാം. ആസ്ത്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു ഘടകമായാണ് അമിതവണ്ണത്തെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും രാജ്യത്തിന്റെ മെഡിക്കല്‍ ചെലവുകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ആരോഗ്യപ്രശ്‌നമാണ്.വിസാ അപേക്ഷ പ്രോസസ് ചെയ്യുമ്പോള്‍ അപേക്ഷകര്‍ക്ക് സ്വന്തം നിലയില്‍ യുഎസിലെ മെഡിക്കല്‍ ചികിത്സ താങ്ങാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം തേടാതെ തന്നെ അപേക്ഷകന് തന്റെ ജീവിതകാലം മുഴുവന്‍ മെഡിക്കല്‍ ചെലവുകള്‍ താങ്ങാനുള്ള സാമ്പത്തിക സ്രോതസ് ഉണ്ടോയെന്നും പരിശോധിക്കും. പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ജോലിയില്‍ തുടരാനുള്ള അപേക്ഷകന്റെ കഴിവിനെ ബാധിക്കുമോ എന്ന് വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്്. പുതിയ നിയമപ്രകാരം കുട്ടികളും പ്രായമായ മാതാപിതാക്കളും ഉള്‍പ്പെടെയുള്ള ആശ്രിതരുടെ ആരോഗ്യം പോലും അവലോകനം ചെയ്യപ്പെടും.




