KERALAlocaltop news

പത്ര,ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്ന് മന്ത്രി ബാലഗോപാൽ

പത്തനംതിട്ട:പത്രപ്രവർത്തക യൂണിയൻ 61-മത് സംസ്‌ഥാന സമ്മേളനം സമാപിച്ചു.മാധ്യമങ്ങൾ രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാനമാണെന്ന് മന്ത്രി കെ. എൻ.ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. പത്ര, ദൃശ്യമാധ്യമങ്ങൾ നിലനിർത്തേണ്ടത് ജനാധിപത്യ സർക്കാരിന്റെ ചുമതലയാണെന്നും
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിന് ആവശ്യമായ നടപടികളോട് ആശാവഹ മായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഇൻഷുറൻസ് പദ്ധതിയിൽ സർക്കാരിൻ്റെ പങ്കാളിത്തം വർധിപ്പിക്കണമെന്ന ആവശ്യവും പെൻഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

more news:സ്പെഷൽ എജുക്കേറ്റർ തസ്തിക : സുപ്രീം കോടതിയിൽ അധ്യാപകരുടെ എണ്ണം പെരുപ്പിച്ച് കേരളം

വേജ് ബോർഡ് നിലനിൽക്കണം. ദൃശ്യമാധ്യമങ്ങളെക്കൂടി ഉൾപ്പെടുത്തി വർക്കിങ് ജേണലിസ്‌റ്റ് ആക്ട് പുനഃ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്‌റ്റീഫൻസ് പാരിഷ്ഹാളിലെ ടി ജെ എസ് ജോർജ് നഗറിൽ നടന്ന സമ്മേളത്തിൽ
കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് കെ.പി.റെജി അധ്യക്ഷത വഹിച്ചു.മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി.ആന്റോ ആന്റണി എംപി, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കെഇഎൻ എഫ് സംസ്ഥാന പ്രസിഡന്റ് വി. എസ്.ജോൺസൺ, കെയുഡ ബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സ്വാഗതസംഘം ജനറൽ കൺവീനർ ബോബി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ബി ജു കുര്യൻ, സെക്രട്ടറി ജി. വിശാഖൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close