
കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. ഒന്നാംഘട്ടത്തില്‍ 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കുക. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്.നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഈ സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് കോര്‍പ്പറേഷനില്‍ മേല്‍ക്കൈ നേടാനാണ് ബിജെപിയുടെ പുറപ്പാട്.2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
more news:പാക്കിസ്ഥാനിൽ കോടതി പരിസരത്ത് സ്‌ഫോടനം,12 മരണം
അതേസമയം കൊല്ലം കോർപ്പറേഷനിലേക്കുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരനാണ് 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പി. സംസ്ഥാന വക്താവായ കേണൽ എസ്. ഡിന്നി വടക്കേവിളയിൽ മത്സരിക്കും. ശേഷിക്കുന്ന മുഴുവൻ സ്ഥാനാർത്ഥികളെയും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.യുഡിഎഫ് രണ്ട് ഘട്ടങ്ങളിലായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്താണ്. എൽഡിഎഫും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.




