
തിരുവനന്തപുരം:തൃക്കണ്ണാപുരത്ത് ബി ജെ പി – ആർ എസ് എസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച് പ്രവർത്തകന്‍ ആത്മഹത്യ ചെയ്തു.തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പിയാണ് മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ആനന്ദിന്റേതായി പുറത്ത് വന്ന ആത്മഹത്യക്കുറിപ്പില്‍ ഇത് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.
more news:ഭരണം പിടിക്കാൻ ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്
ബി ജെ പി സ്ഥാനാർത്ഥിത്വം തഴഞ്ഞതിന് പിന്നാലെ ആനന്ദ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു. ഇതിനായി പോസ്റ്ററുകള്‍ വരെ അടിച്ചിരുന്നു.വീടിന് സമീപമുള്ള ഷെഡ്ഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആര്‍ എസ് എസ് പ്രവർത്തകരുടേയും ബി ജെ പി പ്രവർത്തകരുടെയും മാനസികമായ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അതേസമയം സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഒരിക്കല്‍പ്പോലും ആനന്ദിന്റെ പേര് പരിഗണിച്ചിരുന്നില്ലെന്നാണ് ബി ജെ പി നേതൃത്വത്തിന്‍റെ വിശദീകരണം.




