
കോഴിക്കോട്:കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ.500 രൂപയുടെ 57കള്ള നോട്ടുകളാണ് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നും പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു.
more news:ശിശുദിനത്തിൽ കുട്ടികൾക്ക് അവബോധം നൽകി വിദ്യാർത്ഥി സംഘം
വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.




