BusinessKERALAtop news

വ്യവസായത്തിന് വളരാൻ കഴിയാത്ത നാടെന്ന ചീത്തപ്പേര് മാറ്റി,കേരളത്തിന് പുരസ്കാര നേട്ടം

തിരുവനന്തപുരം:കേരളസംസ്ഥാനം അടിമുടി മാറുകയാണ്.ഇപ്പോഴിതാ വ്യവസായത്തിന് വളരാൻ കഴിയാത്ത നാട് എന്ന ചീത്തപ്പേര് മാറ്റി അതിവേഗത്തിൽ വളരുന്ന വ്യവസായ രംഗത്തിനുളള മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കേരളം.ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലാണ് കേരളം മുൻനിരയിൽ എത്തിയിരിക്കുന്നത്.ഫാസ്റ്റ് മൂവിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനുളള പുരസ്ക്കാരം കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിൽ നിന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.കേരളത്തിന്റെ മുന്നേറ്റങ്ങളെ പ്രശംസിച്ചുകൊണ്ട് ഇത്തവണയും ആദ്യം വിളിച്ച് പുരസ്കാരം നമുക്കാണ് കൈമാറിയത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണെന്ന് മന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.മാത്രമല്ല കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു.ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൃത്യമായി നടക്കുകയും എല്ലാ വകുപ്പും വ്യവസായ വളർച്ചയ്ക്കാവശ്യമായ പിന്തുണ നൽകുകയും ചെയ്തത് കേരളത്തിന്റെ നേട്ടത്തെ ഒരു ടീം വർക്കിന്റെ വിജയമാക്കി മാറ്റുകയാണ്.

more news:വിദ്യാർത്ഥികൾക്കായുള്ള ആക്ടിറ്റ്യൂഡ്-2025 അഭിനയ പരിശീലന ശിൽപശാല ബ്രോഷർ പ്രകാശനം ചെയ്തു

മൂന്ന് ക്യാറ്റഗറി ആയിട്ടാണ് സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും മികവിന്റെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിൽ കേരളത്തിനൊപ്പം ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാപ്രദേശും കർണാടകയും ഫാസ്റ്റ് മൂവർ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.എന്നാൽ തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ നമ്മൾ ഏറ്റവും മുന്നിലെത്തിയപ്പോൾ ആകസ്മികമായി കിട്ടിയെന്ന് പറഞ്ഞ ചില കേന്ദ്രങ്ങൾക്കുള്ള മറുപടി കൂടിയാണ് തുടർച്ചയായ രണ്ടാം വർഷവും നമുക്ക് ലഭിച്ചിരിക്കുന്ന ഈ നേട്ടം. ഒപ്പം അഡ്വാൻസ് ടെക്നോളജി നിക്ഷേപമേഖലയായി ലോകമാകെ നമ്മുടെ കേരളത്തെ കാണുന്ന ഈ ഘട്ടത്തിൽ ഈ നേട്ടം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നമ്മളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close