
കോഴിക്കോട് :ഈസ്റ്റ്ഹിൽ പിഷാരികാവ് ഭഗവതിക്ഷേത്ര ത്തിൽ അത്യാധുനിക സൗകര്യ ങ്ങളോടുകൂടി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെയും ഊട്ടുപുരയു ടെയും ഉദ്ഘാടനം നിർവഹി ച്ചു. ഓഫീസ് കെട്ടിടം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ ഉദ്ഘാടനം ചെയ്തു. ഊട്ടുപുരയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം എൽഎ, ഹോട്ടൽ നിമിഷ ഉടമ അനിതാസുരേന്ദ്രൻ എന്നിവർ
ചേർന്ന് നിർവഹിച്ചു.
more news:ജനവാസ മേഖലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ കൂട് വച്ച് പിടികൂടണം
ചടങ്ങിൽ ക്ഷേത്ര പരിപാലനകമ്മിറ്റി പ്ര സിഡൻ്റ് റിയോൺ പി. നായർ അധ്യക്ഷനായി.
ക്ഷേത്രം തന്ത്രി ചാത്തനാട്ട് ഇല്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാട്, കമ്മിറ്റി സെക്രട്ടറി വിനോദ് രോഹിണി,വാർഡ് കൗൺസിലർ എൻ. ശിവപ്രസാദ്, അസിസ്റ്റൻ്റ് കമ്മിഷണർ കെ.കെ. ബിജു, വ്യവസായി ശ്രീകുമാർ കോർമത്ത്, ഇ. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.




